Saaramgi maarilaniyum

സാരംഗി മാറിലണിയും
Year
Language

സാരംഗി മാറിലണിയും ഏതപൂര്‍‌വ്വഗാനമോ
ശിശിരം മറന്ന വാനില്‍ ഒരു മേഘരാഗമോ
മൂവന്തിതന്‍ പുഴയിലൂടെ ഒഴുകീ ആരതി
(സാരംഗി)

പൊല്‍‌ത്താരകങ്ങള്‍ നിന്റെ കണ്ണില്‍ പൂത്തിറങ്ങിയോ
വിണ്‍‌ചന്ദ്രലേഖ നിന്റെ ചിരിയില്‍ കൂടണഞ്ഞതോ
സംഗീതമായ് നിന്‍ ജീവനില്‍ ചിറകാര്‍ന്നു വന്നു ഞാന്‍
ചൈത്രരാഗങ്ങളോര്‍ക്കവേ പൂക്കുന്ന ശാഖി ഞാന്‍
(സാരംഗി)

മഴവില്ലലിഞ്ഞു നിന്റെയുള്ളില്‍ പൂക്കളായതോ
അലയാഴി നിന്റെ പ്രേമഭാവം ഗാനമാക്കിയോ
നിറമുള്ളൊരീ നിമിഷങ്ങളില്‍ ശുഭഗീതമായി ഞാന്‍
ശ്രാവണോന്മാദരാത്രിയില്‍ നിന്നെ തേടി ഞാന്‍
(സാരംഗി)

sāraṁgi māṟilaṇiyuṁ edabūr‌vvagānamo
śiśiraṁ maṟanna vānil ŏru megharāgamo
mūvandidan puḻayilūḍĕ ŏḻugī āradi
(sāraṁgi)

pŏl‌ttāragaṅṅaḽ ninṟĕ kaṇṇil pūttiṟaṅṅiyo
viṇ‌sandralekha ninṟĕ siriyil kūḍaṇaññado
saṁgīdamāy nin jīvanil siṟagārnnu vannu ñān
saitrarāgaṅṅaḽorkkave pūkkunna śākhi ñān
(sāraṁgi)

maḻavillaliññu ninṟĕyuḽḽil pūkkaḽāyado
alayāḻi ninṟĕ premabhāvaṁ gānamākkiyo
niṟamuḽḽŏrī nimiṣaṅṅaḽil śubhagīdamāyi ñān
śrāvaṇonmādarātriyil ninnĕ teḍi ñān
(sāraṁgi)