ശാരദചന്ദ്രികയോടെ
ശ്രീകാര്‍ത്തികരാത്രിയണഞ്ഞു
യമുനേ പ്രിയേ സഖിയെങ്ങുപോയ്
ഇനിയും പരിഭവമെന്തേ
(ശാരദ)
രാധാമാനസമുരളികയില്ലാതെ
രാസമുഹൂര്‍ത്തമുണ്ടോ
യദുനന്ദനകേളിയുണ്ടോ
യാദവഹൃദയവിപഞ്ചികതന്‍
ശ്രുതിമാധുരിയുണ്ടോ
വ്രീളാലോലയാം വാസന്തമുണ്ടോ
സോമലതാഗൃഹമുണ്ടോ
(ശാരദ)
ഗോപവധൂഹൃദയാഞ്ജലിയില്ലാതെ
രമ്യവൃന്ദാവനമുണ്ടോ
മൃദുമന്ദസമീരനുണ്ടോ
ശ്യാമമനോരഥമേകിയ
കോകിലകാകളിയുണ്ടോ
നീഹാരാര്‍ദ്രമാം തീരങ്ങളുണ്ടോ
ദ്വാപരവൈഭവമുണ്ടോ
(ശാരദ)