Saarada sandhyakku

ശാരദ സന്ധ്യക്കു
Work
Year
Language

ശാരദ സന്ധ്യയ്ക്കു കുങ്കുമം ചാർത്തിയ
ചന്ദ്രമുഖീ സഖീ പുഷ്പഗന്ധീ
രതിദേവ ക്ഷേത്രത്തിൽ പൂജയ്ക്കായ് വന്ന
സുരദേവതേ നീ ഒരുങ്ങി വരൂ

മോഹനസ്വപ്നങ്ങൾ മോതിരം മാറിയ
മന്മഥ ദേവാ കാത്തിരിപ്പൂ
നിൻ മുഖപത്മത്തിൽ മുത്തങ്ങൾ വാങ്ങാൻ
പ്രിയകാമുകാ നീയിറങ്ങി വരൂ

പുലരി പൂവിന്റെ ലജ്ജയും ചൂടി
പുലരിക്കാറ്റിന്റെ കുളിരും കോരി
പുണരാനെത്തിയ പൊൻകിനാവേ
അണയൂ എന്നിൽ പൂനിലാവേ
(ശാരദ....)

പാതി വിടർന്ന നിൻ പവിഴാധരങ്ങളിൽ
കോർക്കാം ഞാനെന്റെ ചുണ്ടിണകൾ
ആദ്യത്തെ രാത്രിയിൽ ആനന്ദ രാത്രിയിൽ
പടർത്താം ഞാനെന്റെ സുമലതകൾ

മോഹനസ്വപ്നങ്ങൾ മോതിരം മാറിയ
മന്മഥ ദേവാ കാത്തിരിപ്പൂ
രതിദേവ ക്ഷേത്രത്തിൽ പൂജയ്ക്കായ് വന്ന
സുരദേവതേ നീ ഒരുങ്ങി വരൂ

śārada sandhyaykku kuṅgumaṁ sārttiya
sandramukhī sakhī puṣpagandhī
radideva kṣetrattil pūjaykkāy vanna
suradevade nī ŏruṅṅi varū

mohanasvapnaṅṅaḽ modiraṁ māṟiya
manmatha devā kāttirippū
nin mukhabatmattil muttaṅṅaḽ vāṅṅān
priyagāmugā nīyiṟaṅṅi varū

pulari pūvinṟĕ lajjayuṁ sūḍi
pularikkāṭrinṟĕ kuḽiruṁ kori
puṇarānĕttiya pŏnkināve
aṇayū ĕnnil pūnilāve
(śārada....)

pādi viḍarnna nin paviḻādharaṅṅaḽil
korkkāṁ ñānĕnṟĕ suṇḍiṇagaḽ
ādyattĕ rātriyil ānanda rātriyil
paḍarttāṁ ñānĕnṟĕ sumaladagaḽ

mohanasvapnaṅṅaḽ modiraṁ māṟiya
manmatha devā kāttirippū
radideva kṣetrattil pūjaykkāy vanna
suradevade nī ŏruṅṅi varū