Saarada neerada

ശാരദ നീരദ
Work
Year
Language

ശാരദ നീരദ ഹൃദയാകാശം പ്രണയവൃന്ദാവനമായി
അതിലൊരു കാട്ടുകടമ്പിൻ പൂവായ്
മിഴിയായ് വരുമോ മീരാ
വിരഹവിഷാദിനി മീര
(ശാരദനീരദ..)

ശ്യാമേ സ്വയമുരുകുന്ന വിപഞ്ചിക നീ
ഏതോ ജപമുതിരും സ്വരമഞ്ജരി നീ (2)
പരിഭവയമുനാ കല്ലോലങ്ങളിൽ (2)
പെയ്തലിയും മൃദു പൗർണ്ണമി നീ മീരാ
(ശാരദനീരദ..)

ദൂരെ ചിറകണിയുന്ന കിനാവുകളിൽ തനേ
കുളിരണിയും ലയപല്ലവിയിൽ (2)
മനസ്സൊരു മധുരാ മായാപുരിയിലെ (2)
മാൻപിടയായ് സ്വയമോടുകയോ മീരാ
(ശാരദനീരദ..)

śārada nīrada hṛdayāgāśaṁ praṇayavṛndāvanamāyi
adilŏru kāṭṭugaḍambin pūvāy
miḻiyāy varumo mīrā
virahaviṣādini mīra
(śāradanīrada..)

śyāme svayamurugunna vibañjiga nī
edo jabamudiruṁ svaramañjari nī (2)
paribhavayamunā kallolaṅṅaḽil (2)
pĕydaliyuṁ mṛdu paurṇṇami nī mīrā
(śāradanīrada..)

dūrĕ siṟagaṇiyunna kināvugaḽil tane
kuḽiraṇiyuṁ layaballaviyil (2)
manassŏru madhurā māyāburiyilĕ (2)
mānpiḍayāy svayamoḍugayo mīrā
(śāradanīrada..)