Saanyajakkam tenniyum

ചാഞ്ചക്കം തെന്നിയും
Year
Language

ചാഞ്ചക്കം തെന്നിയും താളത്തില്‍ ചിന്നിയും
ആകാശത്താലവട്ടപ്പീലികെട്ടും ചില്ലുമേഘമേ

വെണ്‍പ്രാവുകള്‍ ചേക്കേറുമീ ചുരങ്ങളില്‍ മരങ്ങളില്‍ കാറ്റോതിയോ
പൂം തുമ്പികള്‍ വിണ്‍കുമ്പിളില്‍ പമ്മിയും പതുങ്ങിയും തേന്‍ തേടിയോ
നക്ഷത്രങ്ങള്‍ തേടി നവരത്നങ്ങള്‍ തേടി
സ്വപ്നത്തേരില്‍ നിന്നെ കാണാനെത്തുമ്പോള്‍
(ചാഞ്ചക്കം)

രാപ്പാടികള്‍ പാഴ്ച്ചിപ്പികള്‍ കുരുന്നിളം സ്വരങ്ങളായ്‌ പൂക്കുന്നുവോ
നീര്‍ത്തുള്ളികള്‍ നീലാംബരി കരള്‍ത്തടം തുടുക്കുവാന്‍ പാടുന്നുവോ
നക്ഷത്രങ്ങള്‍ തേടി നവരത്നങ്ങള്‍ തേടി
സ്വപ്നത്തേരില്‍ നിന്നെ കാണാനെത്തുമ്പോള്‍
(ചാഞ്ചക്കം)

പൊന്മേടയില്‍ മാന്‍പേടകള്‍ പിഞ്ചിളം പുല്‍ത്തടം തേടുന്നുവോ
ഓളങ്ങളില്‍ ഓടങ്ങളായ് വീണ്ടുമീ വഞ്ചിയും പായുന്നുവോ
(ചാഞ്ചക്കം)

sāñjakkaṁ tĕnniyuṁ tāḽattil sinniyuṁ
āgāśattālavaṭṭappīligĕṭṭuṁ sillumeghame

vĕṇbrāvugaḽ sekkeṟumī suraṅṅaḽil maraṅṅaḽil kāṭrodiyo
pūṁ tumbigaḽ viṇgumbiḽil pammiyuṁ paduṅṅiyuṁ ten deḍiyo
nakṣatraṅṅaḽ teḍi navaratnaṅṅaḽ teḍi
svapnatteril ninnĕ kāṇānĕttumboḽ
(sāñjakkaṁ)

rāppāḍigaḽ pāḻscippigaḽ kurunniḽaṁ svaraṅṅaḽāy‌ pūkkunnuvo
nīrttuḽḽigaḽ nīlāṁbari karaḽttaḍaṁ tuḍukkuvān pāḍunnuvo
nakṣatraṅṅaḽ teḍi navaratnaṅṅaḽ teḍi
svapnatteril ninnĕ kāṇānĕttumboḽ
(sāñjakkaṁ)

pŏnmeḍayil mānpeḍagaḽ piñjiḽaṁ pulttaḍaṁ teḍunnuvo
oḽaṅṅaḽil oḍaṅṅaḽāy vīṇḍumī vañjiyuṁ pāyunnuvo
(sāñjakkaṁ)