Saanyajaadi aadi

ചാഞ്ചാടി ആടി
Work
Year
Language

ചാഞ്ചാടിയാടി ഉറങ്ങു നീ
ചരിഞ്ഞാടിയാടി ഉറങ്ങു നീ
ആകാശത്തൂഞ്ഞാല്‍ ആടു നീ
കാണാക്കിനാക്കണ്ടുറങ്ങു നീ
(ചാഞ്ചാടിയാടി)

അമ്പോറ്റിയേ നീ കണ്ടോണ്ടുറങ്ങുമ്പം
കല്‍ക്കണ്ടക്കുന്നൊന്നു കാണായ് വരും
കല്‍ക്കണ്ടക്കുന്നിന്‍റെ ഉച്ചീല് ചെല്ലുമ്പം
അംബിളിത്തമ്പ്രാന്‍റെ കോലോം കാണാം
ആ കോലോത്തെത്തുമ്പോള്‍ അവിടം
എന്തൊരു രസമെന്നോ
പാല്‍ക്കാവടിയുണ്ട് അരികേ പാല്‍പ്പായസ്സപ്പുഴയുണ്ട്‌
അവിടെ കാത്തു കാത്തൊരമ്മയിരിപ്പുണ്ട്
(ചാഞ്ചാടിയാടി)

അമ്മ നടക്കുമ്പോള്‍ ആകാശച്ചെമ്പൊന്നിന്‍
ചിലമ്പാകെ ചിലുമ്പുന്ന പാദസരം
അമ്മേടെ കയ്യിലേ കിങ്ങിണിക്കളിപ്പാട്ടം
കിലുങ്ങാതെ കിലുങ്ങുന്ന കിലുക്കാംപെട്ടി
ആ പെട്ടി തുറന്നാലോ അതിലായിരം നക്ഷത്രം
ആ നക്ഷത്രക്കൂട്ടില്‍ നിറയെ സ്നേഹപ്പൂങ്കിളികള്‍
കിളിപാടും പാട്ടിലൊരമ്മ മനസ്സുണ്ട്
(ചാഞ്ചാടിയാടി)

sāñjāḍiyāḍi uṟaṅṅu nī
sariññāḍiyāḍi uṟaṅṅu nī
āgāśattūññāl āḍu nī
kāṇākkinākkaṇḍuṟaṅṅu nī
(sāñjāḍiyāḍi)

amboṭriye nī kaṇḍoṇḍuṟaṅṅumbaṁ
kalkkaṇḍakkunnŏnnu kāṇāy varuṁ
kalkkaṇḍakkunninṟĕ uccīl sĕllumbaṁ
aṁbiḽittambrānṟĕ koloṁ kāṇāṁ
ā kolottĕttumboḽ aviḍaṁ
ĕndŏru rasamĕnno
pālkkāvaḍiyuṇḍ arige pālppāyassappuḻayuṇḍ‌
aviḍĕ kāttu kāttŏrammayirippuṇḍ
(sāñjāḍiyāḍi)

amma naḍakkumboḽ āgāśaccĕmbŏnnin
silambāgĕ silumbunna pādasaraṁ
ammeḍĕ kayyile kiṅṅiṇikkaḽippāṭṭaṁ
kiluṅṅādĕ kiluṅṅunna kilukkāṁpĕṭṭi
ā pĕṭṭi tuṟannālo adilāyiraṁ nakṣatraṁ
ā nakṣatrakkūṭṭil niṟayĕ snehappūṅgiḽigaḽ
kiḽibāḍuṁ pāṭṭilŏramma manassuṇḍ
(sāñjāḍiyāḍi)