Saandramaam sandhyadan

സാന്ദ്രമാം സന്ധ്യതന്‍
Year
Language

സാന്ദ്രമാം സന്ധ്യതന്‍ മനയോല മാഞ്ഞു പോയ്‌
ഏകാന്ത ദീപം എരിയാ തിരിയായ്‌
താന്തമാം(?) ഓര്‍മ്മതന്‍ ഇരുളിന്‍ അരങ്ങില്‍
മുറിവേറ്റു വീണു പകലാം ശലഭം ...
സാന്ദ്രമാം സന്ധ്യതന്‍ മനയോല മാഞ്ഞു പോയ്‌

അന്തിവാനിലൊരു കുങ്കുമ സൂര്യന്‍ ആര്‍ദ്ര സാഗരം തിരയുന്നു
ക്ലാവു മൂടുമൊരു ചേങ്ങില പോലെ ചന്ദ്ര ബിംബവും തെളിയുന്നു
കാറ്റുലയ്ക്കും കല്‍വിളക്കില്‍ കാര്‍മുകിലിന്‍ കരിപടര്‍ന്നു
പാടിവരും രാക്കിളിതന്‍ പാട്ടുകളില്‍ ശ്രുതിയിടഞ്ഞു ..

സാന്ദ്രമാം സന്ധ്യതന്‍ മനയോല മാഞ്ഞു പോയ്‌
ഏകാന്ത ദീപം എരിയാ തിരിയായ്‌

നെഞ്ചിനുള്ളിലൊരു മോഹന സ്വപ്നം ഹോമകുണ്ഡമായ് പുകയുമ്പോള്‍
പാതി മാഞ്ഞൊരു പ്രണയവസന്തം ശാപവേനലില്‍ പിടയുമ്പോള്‍
ഒരു മിഴിയില്‍ താപവുമായ്‌ മറുമിഴിയില്‍ ശോകവുമായ്‌
കളിയരങ്ങില്‍ തളര്‍ന്നിരിക്കും തരളിതമാം കിളിമനസ്സെ ...

സാന്ദ്രമാം സന്ധ്യതന്‍ മനയോല മാഞ്ഞു പോയ്‌
ഏകാന്ത ദീപം എരിയാ തിരിയായ്‌
താന്തമാം(?) ഓര്‍മ്മതന്‍ ഇരുളിന്‍ അരങ്ങില്‍
മുറിവേറ്റു വീണു പകലാം ശലഭം ...
സാന്ദ്രമാം സന്ധ്യതന്‍ മനയോല മാഞ്ഞു പോയ്‌

sāndramāṁ sandhyadan manayola māññu poy‌
egānda dībaṁ ĕriyā tiriyāy‌
tāndamāṁ(?) ormmadan iruḽin araṅṅil
muṟiveṭru vīṇu pagalāṁ śalabhaṁ ...
sāndramāṁ sandhyadan manayola māññu poy‌

andivānilŏru kuṅguma sūryan ārdra sāgaraṁ tirayunnu
klāvu mūḍumŏru seṅṅila polĕ sandra biṁbavuṁ tĕḽiyunnu
kāṭrulaykkuṁ kalviḽakkil kārmugilin karibaḍarnnu
pāḍivaruṁ rākkiḽidan pāṭṭugaḽil śrudiyiḍaññu ..

sāndramāṁ sandhyadan manayola māññu poy‌
egānda dībaṁ ĕriyā tiriyāy‌

nĕñjinuḽḽilŏru mohana svapnaṁ homaguṇḍamāy pugayumboḽ
pādi māññŏru praṇayavasandaṁ śābavenalil piḍayumboḽ
ŏru miḻiyil tābavumāy‌ maṟumiḻiyil śogavumāy‌
kaḽiyaraṅṅil taḽarnnirikkuṁ taraḽidamāṁ kiḽimanassĕ ...

sāndramāṁ sandhyadan manayola māññu poy‌
egānda dībaṁ ĕriyā tiriyāy‌
tāndamāṁ(?) ormmadan iruḽin araṅṅil
muṟiveṭru vīṇu pagalāṁ śalabhaṁ ...
sāndramāṁ sandhyadan manayola māññu poy‌