Saandra sandhye (f)

സാന്ദ്ര സന്ധ്യേ (f)
Work
Year
Language

സാന്ദ്ര സന്ധ്യേ...സാഗര സന്ധ്യേ...
പ്രിയ മാനസ സന്ധ്യേ....
സാന്ദ്ര സന്ധ്യേ...സാഗര സന്ധ്യേ...
പ്രിയ മാനസ സന്ധ്യേ....
മുരളികയൂതും മോഹനിലാവില്‍
മണിയറ പുല്‍കും മദനയാമങ്ങളെ
തിരയുകയാണോ ഓ...ഓ...ഓ...
സാന്ദ്ര സന്ധ്യേ...സാഗര സന്ധ്യേ...

തിരയറിയാതെ...
വെണ്‍തിരയുടെ മനമറിയാതെ
കരയറിയാതെ...
ഈ കരയുടെ നോവറിയാതെ
വസന്ത സന്ധ്യേ പോവുകയോ
സുഗന്ധ സന്ധ്യേ മായുകയോ
ഉണര്‍ന്ന രാവില്‍ അലിഞ്ഞ മേഘം
ഹൃദന്തരാഗം പാടുകയോ
കരിമുകിലലയിടും കനവുകളില്‍ ചെറു-
കളിചിരി പറയുമീ കളകള കിളിമൊഴിയേ....പാടുമോ...
(സാന്ദ്ര സന്ധ്യേ....)

നിനവറിയാതെ...
പൊന്‍ നിനവിന്‍ നിറമറിയാതെ
കഥയറിയാതെ...
ഈ കഥയുടെ പൊരുളറിയാതെ
അകന്ന സന്ധ്യേ അറിയുകയോ
അണഞ്ഞ സന്ധ്യേ അലിയുകയോ
പൊലിഞ്ഞ സൂര്യന്‍ മറഞ്ഞ വാനില്‍
അനന്തമായ് നീ അലയുകയോ
കരിമഷിയലിയുമീ മിഴിയിണയില്‍ പുതു-
കനവുകളെഴുതുമെന്‍ കുനുകുനു കുറുമൊഴിയേ....പോരുമോ...
(സാന്ദ്ര സന്ധ്യേ.....)

sāndra sandhye...sāgara sandhye...
priya mānasa sandhye....
sāndra sandhye...sāgara sandhye...
priya mānasa sandhye....
muraḽigayūduṁ mohanilāvil
maṇiyaṟa pulguṁ madanayāmaṅṅaḽĕ
tirayugayāṇo o...o...o...
sāndra sandhye...sāgara sandhye...

tirayaṟiyādĕ...
vĕṇdirayuḍĕ manamaṟiyādĕ
karayaṟiyādĕ...
ī karayuḍĕ novaṟiyādĕ
vasanda sandhye povugayo
sugandha sandhye māyugayo
uṇarnna rāvil aliñña meghaṁ
hṛdandarāgaṁ pāḍugayo
karimugilalayiḍuṁ kanavugaḽil sĕṟu-
kaḽisiri paṟayumī kaḽagaḽa kiḽimŏḻiye....pāḍumo...
(sāndra sandhye....)

ninavaṟiyādĕ...
pŏn ninavin niṟamaṟiyādĕ
kathayaṟiyādĕ...
ī kathayuḍĕ pŏruḽaṟiyādĕ
aganna sandhye aṟiyugayo
aṇañña sandhye aliyugayo
pŏliñña sūryan maṟañña vānil
anandamāy nī alayugayo
karimaṣiyaliyumī miḻiyiṇayil pudu-
kanavugaḽĕḻudumĕn kunugunu kuṟumŏḻiye....porumo...
(sāndra sandhye.....)