സാന്ദ്രസന്ധ്യേ സാഗരസന്ധ്യേ
പ്രിയ മാനസസന്ധ്യേ (2)
മുരളികയൂതും മോഹനിലാവില്‍
മണിയറ പുല്‍കും മദനയാമങ്ങളേ
തിരയുകയാണോ ഓ...
തിരയറിയാതെ വെണ്‍തിരയുടെ മനമറിയാതെ
കരയറിയാതെ ഈ കരയുടെ നോവറിയാതെ
വസന്തസന്ധ്യേ പോവുകയോ
സുഗന്ധസന്ധ്യേ മായുകയോ
ഉണര്‍ന്ന രാവില്‍ അലിഞ്ഞ മേഘം ഹൃദന്തരാഗം പാടുകയോ
കരിമുകിലലയിടും കനവുകളില്‍ ചെറു
കളിചിരി പറയുമീ കളകള കിളിമൊഴീ പാടുമോ
(സാന്ദ്ര സന്ധ്യേ)
നിനവറിയാതെ പൊന്‍ നിനവിന്‍ നിറമറിയാതെ
കഥയറിയാതെ ഈ കഥയുടെ പൊരുളറിയാതെ
അകന്ന സന്ധ്യേ അറിയുകയോ അണഞ്ഞ സന്ധ്യേ അലിയുകയോ
പൊലിഞ്ഞ സൂര്യന്‍ മറഞ്ഞ വാനില്‍ അനന്തമായ് നീ അലയുകയോ
കരിമഷിയലിയുമീ മിഴിയിണയില്‍ പുതു
കനവുകള്‍ എഴുതുമെന്‍ കുനുകുനു കുറുമൊഴിയേ
(സാന്ദ്ര സന്ധ്യേ)