Saandnee saandnee

ചാന്ദ്നീ ചാന്ദ്നീ
Work
Year
Language

ചാന്ദ്നീ ചാന്ദ്നീ
ചൈത്രമാസ ദേവയാമിനീ
പൂനിലാപ്പന്തലില്‍
പൊന്നണിഞ്ഞു പൂത്തുലഞ്ഞു വാ
മഞ്ഞിലേയ്ക്ക് നീ തുറന്നുവോ
മൂകമെന്റെ മോഹ ജാലകം
(ചാന്ദ്നീ )

നിന്‍ കണ്ണിലെ വെണ്‍പ്രാവുകള്‍
സല്ലാപമോതുന്നുവോ
നിന്‍ ചുണ്ടിലെ പൊന്‍ വാക്കുകള്‍
സംഗീതമാവുന്നുവോ
മിന്നി മായുമീ മണ്‍ ചെരാതിലെ
സ്വര്‍ണ്ണ വര്‍ണ്ണമാം നാളമായി നാം
നിന്റെ നാദമന്ദിരം സ്വയം തലോടവേ
(ചാന്ദ്നീ )

ഈ പൂക്കളും പൂന്തിങ്കളും
നീ തന്ന ദാനങ്ങളായ്
ഈ സന്ധ്യയും മണ്‍ വീണയും
നീ പോലുമെന്‍ സ്വന്തമായ്
മാഞ്ഞു പോകുമീ മൌനഗാനവും
വേണുവൂതുമീ മന്ത്ര രാഗവും
നിന്റെ മഞ്ഞു കൂട്ടിലിട്ടു പങ്കുവച്ചു ഞാന്‍
(ചാന്ദ്നീ )

sāndnī sāndnī
saitramāsa devayāminī
pūnilāppandalil
pŏnnaṇiññu pūttulaññu vā
maññileykk nī tuṟannuvo
mūgamĕnṟĕ moha jālagaṁ
(sāndnī )

nin kaṇṇilĕ vĕṇbrāvugaḽ
sallābamodunnuvo
nin suṇḍilĕ pŏn vākkugaḽ
saṁgīdamāvunnuvo
minni māyumī maṇ sĕrādilĕ
svarṇṇa varṇṇamāṁ nāḽamāyi nāṁ
ninṟĕ nādamandiraṁ svayaṁ taloḍave
(sāndnī )

ī pūkkaḽuṁ pūndiṅgaḽuṁ
nī tanna dānaṅṅaḽāy
ī sandhyayuṁ maṇ vīṇayuṁ
nī polumĕn svandamāy
māññu pogumī maൌnagānavuṁ
veṇuvūdumī mandra rāgavuṁ
ninṟĕ maññu kūṭṭiliṭṭu paṅguvaccu ñān
(sāndnī )