ശാന്തി ചൊല്ലുവാന്‍ ആരുമില്ല
സാന്ത്വന മൊഴി തരികയില്ല
സ്നേഹമനുദിനം അകലുകയായ്
ബന്ധങ്ങളാകെയും ബന്ധനത്തുടലിലായ്
(ശാന്തി ചൊല്ലുവാൻ..)
ജീവിതമൊരു കടംകഥയെറിഞ്ഞാൽ
നാമതിനാദ്യമേ കടം പറഞ്ഞാൽ
വേദനയുടെ കലവറ തുറക്കും
വേറൊരു തടവറയായിരിക്കും
ആ വില്ലിതല്ലാതെ വിധിയെഴുതാം
സമയം കാത്തു നില്ക്കാതെ കടന്നു പോകും
പൊള്ള വാക്കും പോയ നാളും
കൈവിട്ടൊരായുധം പോലെയാകും
(ശാന്തി ചൊല്ലുവാൻ..)
ജീവിതമൊരു നിധി നൽകിയെന്നാൽ
നാമതിൻ നന്മകൾ മറന്നു പോയാൽ
ഉള്ളിൽ അഹന്തകൾ വന്നു ചേരും
ഉള്ള മനോസുഖം പോയ് മറയും
ആ വില്ലൊരേലസ്സായ് അതു തടയാൻ
അഭയം നൽകുവാൻ അയലുമില്ലാതെയാകും
ശാശ്വതമാം മൂല്യമെല്ലാം
ഒരു മഞ്ഞുതുള്ളി പോൽ അലിഞ്ഞു തീരും
(ശാന്തി ചൊല്ലുവാൻ..)