സാന്ദീപനിയുടെ ആശ്രമത്തില്‍
സാന്ദീപനിയുടെ ആശ്രമത്തിൽ പണ്ട് പഠിച്ചുവളർന്നു - 2
കണ്ണനു കൂട്ടായ് കണ്ണനു കരളായ് പാവമാം കുചേലൻ
ഒരു പാവമാം കുചേലൻ
കാലം നൽകിയ ചുമടുകൾ പേറി
അഭയം കാണാതെ യാദവരാജന്റെ
നിനവിൽ പിന്നെ നാളുകൾ പോക്കി കുചേലൻ
(സാന്ദീപനിയുടെ.....)
ഏഴാംമാളികമുകളിൽ ഏറിയ
ഭഗവാൻ ശ്രീകൃഷ്ണൻ
തന്തയെ പോലും മറന്നു
തമ്മിൽ കാണുന്നവരേയും മറന്നു
(സാന്ദീപനിയുടെ.....)
ഏണിപ്പടികൾ കയറിയ നമ്മൾ
വീടിനെ മറന്നീടും
അതുപോൽ ഗുരുകുല ബന്ധം എന്നും
തുടരുകയല്ലോ മണ്ണിൽ
(അതുപോൽ......)
(സാന്ദീപനിയുടെ.....)
sāndībaniyuḍĕ āśramattil paṇḍ paṭhiccuvaḽarnnu - 2
kaṇṇanu kūṭṭāy kaṇṇanu karaḽāy pāvamāṁ kuselan
ŏru pāvamāṁ kuselan
kālaṁ nalgiya sumaḍugaḽ peṟi
abhayaṁ kāṇādĕ yādavarājanṟĕ
ninavil pinnĕ nāḽugaḽ pokki kuselan
(sāndībaniyuḍĕ.....)
eḻāṁmāḽigamugaḽil eṟiya
bhagavān śrīkṛṣṇan
tandayĕ poluṁ maṟannu
tammil kāṇunnavareyuṁ maṟannu
(sāndībaniyuḍĕ.....)
eṇippaḍigaḽ kayaṟiya nammaḽ
vīḍinĕ maṟannīḍuṁ
adubol gurugula bandhaṁ ĕnnuṁ
tuḍarugayallo maṇṇil
(adubol......)
(sāndībaniyuḍĕ.....)