Saandeebaniyude

സാന്ദീപനിയുടെ
Year
Language

ഗുരുർ ബ്രഹ്മഃ ഗുരുർ വിഷ്ണു
ഗുരുർദേവോ മഹേശ്വര
ഗുരു സാക്ഷാത് പരബ്രഹ്മഃ
തസ്മൈ ശ്രീ ഗുരവേ നമ

സാന്ദീപനിയൂടെ ഗുരുകുലമേ
സമത്വസുന്ദരഭാരതമേ
സിന്ധുനദീതട സംസ്കാരത്തിൻ
ശംഖൊലി മനസ്സിൽ മുഴക്കി
തൂവിയർപ്പുനീർച്ചാലിലായിരം
തുംഗഭദ്രകളൊഴുക്കി
വരുന്നു ഞങ്ങൾ
ജയഭാരതം യുഗഭാരതം
വരുന്നു ഞങ്ങൾ വിജ്ഞാനത്തിൻ വിശ്വഭാരതികൾ തീർക്കാൻ
വിശ്വഭാരതികൾ തീർക്കാൻ
വിടരട്ടെ യുവസിരകളിൽ ഇനിയും
ഭക്രാനംഗലുകൾ
പടരട്ടെ രണധമനിയിലിനിയും പുത്തൻ ഗോഖലെകൾ
(സാന്ദീപനിയുടെ...)

പഞ്ചമഹാനദി മണ്ണിലൊഴുക്കി ഭഗീരഥന്മാരായി
പാഞ്ചജന്യ ജയകാഹളമൂതി പാർത്ഥസാരഥികളായി
വരുന്നു ഞങ്ങൾ
ജയഭാരതം ജയഭാരതം യുവഭാരതം
വരുന്നു ഞങ്ങൾ സമകാലത്തിൻ
ശാന്തിനികേതം ഉയർത്താൻ
ഉണരട്ടെ യുഗപരിണാമത്തിൻ
ഉദയാസ്തമയങ്ങൾ
ഉയരട്ടെ നവ ചൈതന്യത്തിൻ വിദ്യാ ഭവനങ്ങൾ...

gurur brahmaḥ gurur viṣṇu
gururdevo maheśvara
guru sākṣāt parabrahmaḥ
tasmai śrī gurave nama

sāndībaniyūḍĕ gurugulame
samatvasundarabhāradame
sindhunadīdaḍa saṁskārattin
śaṁkhŏli manassil muḻakki
tūviyarppunīrscālilāyiraṁ
tuṁgabhadragaḽŏḻukki
varunnu ñaṅṅaḽ
jayabhāradaṁ yugabhāradaṁ
varunnu ñaṅṅaḽ vijñānattin viśvabhāradigaḽ tīrkkān
viśvabhāradigaḽ tīrkkān
viḍaraṭṭĕ yuvasiragaḽil iniyuṁ
bhakrānaṁgalugaḽ
paḍaraṭṭĕ raṇadhamaniyiliniyuṁ puttan gokhalĕgaḽ
(sāndībaniyuḍĕ...)

pañjamahānadi maṇṇilŏḻukki bhagīrathanmārāyi
pāñjajanya jayagāhaḽamūdi pārtthasārathigaḽāyi
varunnu ñaṅṅaḽ
jayabhāradaṁ jayabhāradaṁ yuvabhāradaṁ
varunnu ñaṅṅaḽ samagālattin
śāndinigedaṁ uyarttān
uṇaraṭṭĕ yugabariṇāmattin
udayāstamayaṅṅaḽ
uyaraṭṭĕ nava saidanyattin vidyā bhavanaṅṅaḽ...