Saandamaay premasaagaram

ശാന്തമായ് പ്രേമസാഗരം
Year
Language

ശാന്തമായ് പ്രേമസാഗരം
ശ്യാമവാനില്‍ നിന്റെ രൂപം
വെണ്ണിലാവായ് എന്നും
പൊന്‍വിളക്കേന്തുന്ന നേരം ദേവീ...

മമ സഖി നിന്‍ മലര്‍ മിഴിയില്‍
മധുവായ് നീന്തും സ്വപ്നം ഞാന്‍
കതിരൊളിപോല്‍ ചിരിയുതിരും
ചുണ്ടില്‍ ചേരും അമൃതം ഞാന്‍..
പൊന്‍കിനാവേ എന്റെ ദ്വീപില്‍
നിന്നെയും തിരഞ്ഞു നില്‍പ്പു കാലം
പോരൂ ദേവീ...

തളിരലയില്‍ ഹിമമണികള്‍
കനകം തൂകും രാവുകളില്‍
പ്രിയസഖി നിന്‍ ഹൃദയമതില്‍
മോഹം പോലെ പടരും ഞാന്‍
സ്വപ്നറാണീ നിന്റെ മുന്നില്‍
ആയിരം വസന്തദേവര്‍ നില്‍പ്പൂ
പോരൂ ദേവീ...

śāndamāy premasāgaraṁ
śyāmavānil ninṟĕ rūbaṁ
vĕṇṇilāvāy ĕnnuṁ
pŏnviḽakkendunna neraṁ devī...

mama sakhi nin malar miḻiyil
madhuvāy nīnduṁ svapnaṁ ñān
kadirŏḽibol siriyudiruṁ
suṇḍil seruṁ amṛtaṁ ñān..
pŏnkināve ĕnṟĕ dvībil
ninnĕyuṁ tiraññu nilppu kālaṁ
porū devī...

taḽiralayil himamaṇigaḽ
kanagaṁ tūguṁ rāvugaḽil
priyasakhi nin hṛdayamadil
mohaṁ polĕ paḍaruṁ ñān
svapnaṟāṇī ninṟĕ munnil
āyiraṁ vasandadevar nilppū
porū devī...