ആ ...ആ ....ആ.....
ശാന്തഗംഭീരനാം നീലകണ്ഠാ
ശ്രീരുദ്രരൂപിയാം ചന്ദ്രചൂഡാ
ശാന്തഗംഭീരനാം നീലകണ്ഠാ
ശ്രീരുദ്രരൂപിയാം ചന്ദ്രചൂഡാ
ഇന്നെന്റെ മിഴിനീര്‍ ..ഇന്നെന്റെ മിഴിനീര്‍
രുദ്രാക്ഷമാലയായ് തൃക്കഴുത്തിലണിയണേ
മൃത്യുഞ്ജയാ.....
ശാന്തഗംഭീരനാം നീലകണ്ഠാ
ശ്രീരുദ്രരൂപിയാം ചന്ദ്രചൂഡാ
പാപമാണിന്നെന്റെ പിന്‍വിളക്കു്
അപരാധമാണെന്റെ ധാര
പാപമാണിന്നെന്റെ പിന്‍വിളക്കു്
അപരാധമാണെന്റെ ധാര
ശാപം കൂവളപ്പൂക്കള്‍
ആത്മരോദനങ്ങള്‍ സ്നേഹപഞ്ചാക്ഷരം
ശാന്തഗംഭീരനാം നീലകണ്ഠാ
ശ്രീരുദ്രരൂപിയാം ചന്ദ്രചൂഡാ
താണ്ഡവം കൊണ്ടെന്റെ തുടിയുണര്‍ത്തൂ
കണ്‍തുറക്കൂ ശോകം ഭസ്മമാക്കൂ
താണ്ഡവം കൊണ്ടെന്റെ തുടിയുണര്‍ത്തൂ
കണ്‍തുറക്കൂ ശോകം ഭസ്മമാക്കൂ
തിങ്കള്‍ക്കലാഞ്ചിത ഗംഗയില്‍
എന്നെ ശുദ്ധനാക്കൂ ജന്മ മോക്ഷമേകൂ
(ശാന്തഗംഭീരനാം....)