Saamagaanasaarame

സാമഗാനസാരമേ
Work
Year
Language

സാമഗാനസാരമേ ഇടറിവീണുറങ്ങിയോ
സാക്ഷിയായി നില്‍ക്കുമെന്‍ ഹൃദയവീണ വിങ്ങിയോ
എന്നുള്ളില്‍ മൗനത്തിന്‍ തിരിയുഴിയാന്‍ നീ പോരുമോ
ശുഭകരമൊരു സാമഗാനസാരമേ ഇടറിവീണുറങ്ങിയോ

ഓം ഹ്രാം അംഗുഷ്ടാഭ്യാം നമഃ
ഓം ഹ്രീം തര്‍ജ്ജന്നീഭ്യാം നമഃ

ആളുമ്പോള്‍ പൊള്ളുന്ന ദിവ്യാഗ്നിയാവാം ഞാന്‍
നിന്നോമല്‍ച്ചുണ്ടാലൊന്നൂതുമെങ്കില്‍
കണ്ണില്‍ കൊളുത്തുന്ന കാണാവിളക്കോടെ
നിന്നെ ഞാന്‍ തേടുന്നുണ്ടുള്‍ക്കിനാവില്‍
ഏതോ ജനിമൃതിയുടെ ശാപത്തിന്‍
എരികനലായ് കത്തുമ്പോള്‍
സാഫല്യം സാഫല്യം സൗമ്യോദയം
(സാമഗാന)

ഓം ഹ്രൂം മദ്ധ്യമാഭ്യാം നമഃ
ഓം ഹ്രൈം അനാമികാഭ്യാം നമഃ

ആകാശക്കുന്നത്തെ ആലിലപ്പൂങ്കാവില്‍
അന്തിത്തിരി വയ്ക്കാന്‍ വന്ന സന്ധ്യേ
ആരാരും കാണാതെന്നുള്ളില്‍ മുളപ്പിച്ചൊ-
രാദ്യാനുരാഗത്തിന്‍ പീലി കണ്ടോ
ആരോ വിടപറയും തീരത്തൊരു
കിളിമൊഴിയില്‍ കേള്‍ക്കുന്നു
സന്താപം കൈമാറും സങ്കീര്‍ത്തനം
(സാമഗാന)

sāmagānasārame iḍaṟivīṇuṟaṅṅiyo
sākṣiyāyi nilkkumĕn hṛdayavīṇa viṅṅiyo
ĕnnuḽḽil maunattin diriyuḻiyān nī porumo
śubhagaramŏru sāmagānasārame iḍaṟivīṇuṟaṅṅiyo

oṁ hrāṁ aṁguṣṭābhyāṁ namaḥ
oṁ hrīṁ tarjjannībhyāṁ namaḥ

āḽumboḽ pŏḽḽunna divyāgniyāvāṁ ñān
ninnomalscuṇḍālŏnnūdumĕṅgil
kaṇṇil kŏḽuttunna kāṇāviḽakkoḍĕ
ninnĕ ñān deḍunnuṇḍuḽkkināvil
edo janimṛtiyuḍĕ śābattin
ĕriganalāy kattumboḽ
sāphalyaṁ sāphalyaṁ saumyodayaṁ
(sāmagāna)

oṁ hrūṁ maddhyamābhyāṁ namaḥ
oṁ hraiṁ anāmigābhyāṁ namaḥ

āgāśakkunnattĕ ālilappūṅgāvil
andittiri vaykkān vanna sandhye
ārāruṁ kāṇādĕnnuḽḽil muḽappiccŏ-
rādyānurāgattin pīli kaṇḍo
āro viḍabaṟayuṁ tīrattŏru
kiḽimŏḻiyil keḽkkunnu
sandābaṁ kaimāṟuṁ saṅgīrttanaṁ
(sāmagāna)