Saaleenayaam saralprasaadame

ശാലീനയാം ശരല്‍‌പ്രസാദമേ
Year
Language

ശാലീനയാം ശരൽ പ്രസാദമേ
വിലാസലോലയായ് അണിഞ്ഞൊരുങ്ങി വാ
(ശാലീനയാം..)

നിറങ്ങളെ ലാളിക്കും പൂവാടിയിൽ
നീയും പൂവായ് വിരിയൂ സഖീ
കുളിർ വായുവായെൻ ഹൃദയാഭിലാഷം
ചഞ്ചല കൊഞ്ചുമീ പാദസരമണിയൂ
(ശാലീനയാം..)

കുരുന്നിലകൂമ്പാരക്കൂടാരമോ
മൂടൽ മഞ്ഞിൻ ഉടയാടയോ
ഇളമാൻ കിടാങ്ങൾ വിളയാടുമോരോ
നീർമിഴിക്കോണിലും ലയസരലതയോ
(ശാലീനയാം..)

śālīnayāṁ śaral prasādame
vilāsalolayāy aṇiññŏruṅṅi vā
(śālīnayāṁ..)

niṟaṅṅaḽĕ lāḽikkuṁ pūvāḍiyil
nīyuṁ pūvāy viriyū sakhī
kuḽir vāyuvāyĕn hṛdayābhilāṣaṁ
sañjala kŏñjumī pādasaramaṇiyū
(śālīnayāṁ..)

kurunnilagūmbārakkūḍāramo
mūḍal maññin uḍayāḍayo
iḽamān kiḍāṅṅaḽ viḽayāḍumoro
nīrmiḻikkoṇiluṁ layasaraladayo
(śālīnayāṁ..)