ശാലീനഭാവത്തിന്‍ ചാരുത ചാര്‍ത്തി
ഓരോ പ്രഭാതവും വന്നു...
ഏകാന്തതകളെ സ്‌പന്ദിതമാക്കി
ഓരോ പ്രദോഷവും നിന്നു...
(ശാലീന...)
കണ്ടും ചിരിച്ചും തുടിച്ചും മനസ്സുകള്‍
തമ്മിലടുക്കാന്‍ തുടങ്ങി...
പേരറിയാത്തൊരു പൂവിന്റെ സൌരഭ്യം
പ്രാണനെ പുല്‍കാന്‍ തുടങ്ങി... ഹാ...
(ശാലീന...)
പൂത്തും തളിര്‍ത്തും തഴച്ചും വനികകള്‍
തൂമഞ്ഞു ചുറ്റിയൊരുങ്ങി....
വാക്കുകളില്ലാത്ത വാചാലബിംബങ്ങള്‍
കണ്ണും കരളും വിളമ്പി ഹാ... ഹാ...
(ശാലീന...)