Saahiraa saahiraa

സാഹിറാ സാഹിറാ
Year
Language

സാഹിറാ സാഹിറാ നീ ഒളിച്ചുനിക്കണതെന്താണു്(2)
സാഹിറാ സാഹിറാ നീ നാണിക്കണതെന്താണു്(2)
കൊലുസ്സിന്നു കൊലുസ്സണതെന്തേ
കരിവള കിലു കിലുങ്ങണതെന്തേ
കൊലുസ്സിന്നു കൊലുസ്സണതെന്തേ
പുഞ്ചിരിമുത്തേ....സാഹിറ.....ഓ...
(സാഹിറാ സാഹിറാ............)

മിഴിമുനയിതില്‍ എന്താണു്
കവിളിണകളില്‍ എന്താണു്
നീയൊന്നു ചൊല്ലൂ സാഹിറാ....ആ...ആ...
ഇശലൊഴുകണതെന്താണു്
ചിരിപടരണതെന്താണു്
ഇനിയൊന്നു ചൊല്ലൂ സാഹിറാ....ആ...ആ...
മനസ്സിലിരിപ്പിതിലെന്താണു്
വിരുന്നിനു വരണവരാരാണു്
തുടിച്ചതെന്തേ നെഞ്ചം തുടിച്ചതെന്തേ
പറയൂ...പറയൂ......സാഹിറാ....
സാഹിറാ സാഹിറാ നീ ഒളിച്ചു നിക്കണതെന്താണു്..
സാഹിറാ സാഹിറാ നീ നാണിക്കണതെന്താണു്...

പതിനേഴുകഴിഞ്ഞോളേ പതിനാലാം രാവോളേ
മൊഞ്ചുള്ള മോളേ...സാഹിറാ....ആ...ആ....
മലര്‍മൊട്ടു വിരിഞ്ഞോളേ...അസര്‍മുല്ല ചേലോളേ
ആശക്കുരുന്നേ സാഹിറാ....ആ...ആ....
ഹേയ്...പനങ്കിളി ഓതിയതെന്താണു്
പദനിസ പാടിയതെന്താണു്
മാരനിങ്ങുവരുമോ പൊന്നാരേ....
പറയൂ...പറയൂ......സാഹിറാ....
(സാഹിറാ സാഹിറാ............)

sāhiṟā sāhiṟā nī ŏḽiccunikkaṇadĕndāṇu്(2)
sāhiṟā sāhiṟā nī nāṇikkaṇadĕndāṇu്(2)
kŏlussinnu kŏlussaṇadĕnde
karivaḽa kilu kiluṅṅaṇadĕnde
kŏlussinnu kŏlussaṇadĕnde
puñjirimutte....sāhiṟa.....o...
(sāhiṟā sāhiṟā............)

miḻimunayidil ĕndāṇu്
kaviḽiṇagaḽil ĕndāṇu്
nīyŏnnu sŏllū sāhiṟā....ā...ā...
iśalŏḻugaṇadĕndāṇu്
siribaḍaraṇadĕndāṇu്
iniyŏnnu sŏllū sāhiṟā....ā...ā...
manassilirippidilĕndāṇu്
virunninu varaṇavarārāṇu്
tuḍiccadĕnde nĕñjaṁ tuḍiccadĕnde
paṟayū...paṟayū......sāhiṟā....
sāhiṟā sāhiṟā nī ŏḽiccu nikkaṇadĕndāṇu്..
sāhiṟā sāhiṟā nī nāṇikkaṇadĕndāṇu്...

padineḻugaḻiññoḽe padinālāṁ rāvoḽe
mŏñjuḽḽa moḽe...sāhiṟā....ā...ā....
malarmŏṭṭu viriññoḽe...asarmulla seloḽe
āśakkurunne sāhiṟā....ā...ā....
hey...panaṅgiḽi odiyadĕndāṇu്
padanisa pāḍiyadĕndāṇu്
māraniṅṅuvarumo pŏnnāre....
paṟayū...paṟayū......sāhiṟā....
(sāhiṟā sāhiṟā............)