Saagaram tirappoomaala korttu

സാഗരം തിരപ്പൂമാല കോര്‍ത്തു
Language

സാഗരം തിരപ്പൂമാലകോര്‍ത്തു
കണ്‍പാര്‍ത്തിരിക്കുന്നതാരെ?
പൂവാകയില്‍ ഒരാണ്‍കോകിലം
വര്‍ണ്ണിച്ചു പാടുന്നതാരെ?
പാട്ടില്‍ വാരിപ്പുണരുന്നതാരെ?

ഏതുസങ്കല്‍പ്പ ചാരുത നിന്റെ
അനുരാഗത്തില്‍ നീലിമചാര്‍ത്തി?
എത്ര ജന്മങ്ങള്‍ തന്‍ ചൈത്രഭംഗികളില്‍
ഏറി അണയുന്നു ഞാന്‍ !

ഏതുവിഭാത നിറച്ചാര്‍ത്തിനുള്ളില്‍
നിന്റെ താരുണ്യം നീരാടി നിന്നു!
മുഗ്ധവസന്തങ്ങള്‍ തന്‍ ഋതുരാഗമഞ്ജുഷകള്‍
ചമയങ്ങളണിയിക്കുന്നു!

sāgaraṁ tirappūmālagorttu
kaṇbārttirikkunnadārĕ?
pūvāgayil ŏrāṇgogilaṁ
varṇṇiccu pāḍunnadārĕ?
pāṭṭil vārippuṇarunnadārĕ?

edusaṅgalppa sāruda ninṟĕ
anurāgattil nīlimasārtti?
ĕtra janmaṅṅaḽ tan saitrabhaṁgigaḽil
eṟi aṇayunnu ñān !

eduvibhāda niṟaccārttinuḽḽil
ninṟĕ tāruṇyaṁ nīrāḍi ninnu!
mugdhavasandaṅṅaḽ tan ṛturāgamañjuṣagaḽ
samayaṅṅaḽaṇiyikkunnu!