Saagaram saalicca saayam

സാഗരം ചാലിച്ച ചായം
Language

സാഗരം ചാലിച്ച ചായം
സാഗരം ചാലിച്ച ചായം പകർന്നതോ
നിൻ മിഴിക്കോണിലെ നീലം
കാർമുകിൽ മെല്ലെ കവർന്നെടുത്തതോ നിൻ
കൂരിരുൾ കൂന്തലിൻ ശ്യാമം
(സാഗരം..)

പാടിപ്പറന്നു പോം പൈങ്കിളിത്തത്ത തൻ
പാടലച്ചുണ്ടിലെ ഈണം
അലിയിച്ചു ചേർത്തുവോ നിൻ കളകണ്ഠത്തിൽ
അലരിലെ നറുതേൻ മധുരം നറുതേൻ മധുരം
(സാഗരം..)

പൂമുല്ലപൂക്കൾ കൊണ്ടൊരുക്കിയെടുത്തതോ
നിന്റെയീ തൂമന്ദഹാസം
താമരപ്പൂക്കളിൽ നിന്നെടുത്തതോ നിന്റെ
ഈ മൃദുമേനിതൻ സ്നിഗ്ദ്ധം
മേനിതൻ സ്നിഗ്ദ്ധം
(സാഗരം..)

sāgaraṁ sālicca sāyaṁ
sāgaraṁ sālicca sāyaṁ pagarnnado
nin miḻikkoṇilĕ nīlaṁ
kārmugil mĕllĕ kavarnnĕḍuttado nin
kūriruḽ kūndalin śyāmaṁ
(sāgaraṁ..)

pāḍippaṟannu poṁ paiṅgiḽittatta tan
pāḍalaccuṇḍilĕ īṇaṁ
aliyiccu serttuvo nin kaḽagaṇḍhattil
alarilĕ naṟuden madhuraṁ naṟuden madhuraṁ
(sāgaraṁ..)

pūmullabūkkaḽ kŏṇḍŏrukkiyĕḍuttado
ninṟĕyī tūmandahāsaṁ
tāmarappūkkaḽil ninnĕḍuttado ninṟĕ
ī mṛdumenidan snigddhaṁ
menidan snigddhaṁ
(sāgaraṁ..)