ഋതുശലഭം നീ മധുശലഭം
മനസ്സിലെ തേനറകള്‍ നിറച്ചുവയ്ക്കും
ഋതുശലഭം നീ മധുശലഭം...
(ഋതുശലഭം)
തൊടുന്നതെല്ലാം പൊന്നാക്കും
മധുമാസത്തിന്‍ സഖിയല്ലേ
നീ വിലാസവതിയല്ലേ...
ഓരോ പൂവും പൂക്കുടിലും നിന്‍
ഓമല്‍സങ്കേതമല്ലേ...
നിന്റെ പളുങ്കുമണിച്ചിറകുകളില്‍
ഒന്നു തൊട്ടോട്ടേ... ഒന്നു തൊട്ടോട്ടേ...
തൊട്ടോട്ടേ...
(ഋതുശലഭം)
തൊടുത്ത പൂവും ശരമാക്കും
കരിമ്പുവില്ലിലെ ഞാണല്ലേ
നീയതിന്റെ ശ്രുതിയല്ലേ
കാറ്റും കിളിയും കാടും മേടും
ഏറ്റുപാടുകയല്ലേ...
നിന്റെ പളുങ്കുകുടത്തിലെ നറുതേന്‍
എന്നുമെനിക്കല്ലേ... എന്നുമെനിക്കല്ലേ...
എനിക്കല്ലേ...
(ഋതുശലഭം)