Rtulayamunarunnu

ഋതുലയമുണരുന്നു
Year
Language

ഋതുലയമുണരുന്നു പുളകാവേശം
പൂന്തെന്നല്‍ പെയ്യുന്നുവോ
എന്നില്‍ പെയ്യുന്നുവോ?
മദരസമുറയുന്നു പ്രണയാവേശം
മേലാകെ ചൂടുന്നു ഞാന്‍
കുളിരില്‍ ചൂളുന്നു ഞാന്‍

ലാലാ.. ലവ് ഇന്‍ സിംഗപ്പൂര്‍

പല്ലവപുടം - ഈ ചൊടിയിണയല്ലേ?(2)
പ്രണയസൌരഭം ചിന്തുമോ?
അതിനെന്തു താമസം തേന്മൊഴി?
അഭിനയം നിന്റെ പ്രേമാവേശം
ഇനിയുമോ സുമുഖി സന്ദേഹം!
ഋതുലയമുണരുന്നു...
ലവ്‌ലി‌....ലവ് ഇന്‍ സിംഗപ്പൂര്‍

മന്മഥമദം ഈ കരവലയത്തില്‍ (2)
പ്രണയലീലകള്‍ ആടുമോ?
അതിനെന്തുതാമസം കാമുകാ?
പ്രണയിനീ നിന്റെ മോഹാവേശം
ഉണരുമേ ഇന്നു സാമോദം
ഋതുലയമുണരുന്നു.......
ലവ് ഇന്‍ സിംഗപ്പൂര്‍ (3)

ṛtulayamuṇarunnu puḽagāveśaṁ
pūndĕnnal pĕyyunnuvo
ĕnnil pĕyyunnuvo?
madarasamuṟayunnu praṇayāveśaṁ
melāgĕ sūḍunnu ñān
kuḽiril sūḽunnu ñān

lālā.. lav in siṁgappūr

pallavabuḍaṁ - ī sŏḍiyiṇayalle?(2)
praṇayasaൌrabhaṁ sindumo?
adinĕndu tāmasaṁ tenmŏḻi?
abhinayaṁ ninṟĕ premāveśaṁ
iniyumo sumukhi sandehaṁ!
ṛtulayamuṇarunnu...
lav‌li‌....lav in siṁgappūr

manmathamadaṁ ī karavalayattil (2)
praṇayalīlagaḽ āḍumo?
adinĕndudāmasaṁ kāmugā?
praṇayinī ninṟĕ mohāveśaṁ
uṇarume innu sāmodaṁ
ṛtulayamuṇarunnu.......
lav in siṁgappūr (3)