Ṟosaappoo

റോസാപ്പൂ
Year
Language

റോസാപ്പൂ റോസാപ്പൂ പൂന്തേന്‍ റോസാപ്പൂ
റോസാപ്പൂ റോസാപ്പൂ പൂന്തേന്‍ റോസാപ്പൂ
മുള്ളാൽ നീ നുള്ളാതെന്നുള്ളില്‍ റോസാപ്പൂ
മറന്നോ നാം ഒന്നായ്
പറന്നേ പോയ്....പോയ്.....പോയ്
നിലാവില്‍ ചാഞ്ചാടും കിനാക്കാലം......
(റോസാപ്പൂ റോസാപ്പൂ.......)

അരികില്‍വന്നെന്തിനീ അഴിയുള്ളവാതിലില്‍
അണിമണിത്തിങ്കള്‍ നീ കൊളുത്തി
മയക്കത്തിലെങ്കിലും മനസ്സിന്‍റെ തൂവലില്‍
വളയിട്ട കൈയ്യാല്‍ നീ തഴുകി
ഒരു പാട്ടിൻ പീലിക്കണ്ണായ് നെഞ്ചില്‍ നീ തൊട്ടു
ഒരു വാക്കിന്‍ തൂവല്‍ ചില്ലായ് ചുണ്ടില്‍ നീ തൊട്ടു
കണികാണും മണിമുത്തേ.....
ഓഹോ.....മുത്തിന്‍ മുത്തേ.....
(റോസാപ്പൂ റോസാപ്പൂ.......)

പതിയെവിരിഞ്ഞൊരീ പ്രണയവസന്തമായ്
ഇനിയെന്നുമെന്നും കാത്തിരിക്കാം
പടി കടന്നെത്തുമോ പുതിയ പ്രതീക്ഷയായ്
പകലിന്‍റെ മാറിലും ഉരുമ്മി നില്‍ക്കാം
വെയിലാറും വേനല്‍പ്പാടം തേടും പൂത്തുമ്പീ
മഴവില്ലില്‍ ചായം തേയ്ക്കും മാലേയത്തുമ്പീ
മണിമിന്നല്‍ച്ചിറകുണ്ടോ.....
ഹൊ...ഹോ...മുത്തിന്‍ മുത്തേ.......

റോസാപ്പൂ റോസാപ്പൂ പൂന്തേന്‍ റോസാപ്പൂ
മുള്ളാല്‍ നീ നുള്ളാതെന്നുള്ളില്‍ റോസാപ്പൂ
മറന്നോ നാമൊന്നായ്
പറന്നേ പോയ് പോയ് പോയ്
നിലാവില്‍ ചാഞ്ചാടും കിനാക്കാലം
രൂരൂ രുരു....രൂരൂ രുരു...രൂരൂ പൂക്കാലം
രാരാ... രര രാരാ രര...പൂക്കാലം
നാനാ തന നാനാ നന താനാ താനാനാ
ഓഹോ ഒഹൊ ഹോഹോ ഹൊഹൊ....പൂക്കാലം

ṟosāppū ṟosāppū pūnden ṟosāppū
ṟosāppū ṟosāppū pūnden ṟosāppū
muḽḽāl nī nuḽḽādĕnnuḽḽil ṟosāppū
maṟanno nāṁ ŏnnāy
paṟanne poy....poy.....poy
nilāvil sāñjāḍuṁ kinākkālaṁ......
(ṟosāppū ṟosāppū.......)

arigilvannĕndinī aḻiyuḽḽavādilil
aṇimaṇittiṅgaḽ nī kŏḽutti
mayakkattilĕṅgiluṁ manassinṟĕ tūvalil
vaḽayiṭṭa kaiyyāl nī taḻugi
ŏru pāṭṭin pīlikkaṇṇāy nĕñjil nī tŏṭṭu
ŏru vākkin dūval sillāy suṇḍil nī tŏṭṭu
kaṇigāṇuṁ maṇimutte.....
oho.....muttin mutte.....
(ṟosāppū ṟosāppū.......)

padiyĕviriññĕാrī praṇayavasandamāy
iniyĕnnumĕnnuṁ kāttirikkāṁ
paḍi kaḍannĕttumo pudiya pradīkṣayāy
pagalinṟĕ māṟiluṁ urummi nilkkāṁ
vĕyilāṟuṁ venalppāḍaṁ teḍuṁ pūttumbī
maḻavillil sāyaṁ teykkuṁ māleyattumbī
maṇiminnalsciṟaguṇḍo.....
hŏ...ho...muttin mutte.......

ṟosāppū ṟosāppū pūnden ṟosāppū
muḽḽāl nī nuḽḽādĕnnuḽḽil ṟosāppū
maṟanno nāmŏnnāy
paṟanne poy poy poy
nilāvil sāñjāḍuṁ kinākkālaṁ
rūrū ruru....rūrū ruru...rūrū pūkkālaṁ
rārā... rara rārā rara...pūkkālaṁ
nānā tana nānā nana tānā tānānā
oho ŏhŏ hoho hŏhŏ....pūkkālaṁ