Ṟosaappoo

റോസാപ്പൂ
Year
Language

ഹോയ് റോസ്സ് ഹേയ് റോസ്സ്

റോസാപ്പൂ റോസാപ്പൂ പൂന്തേന്‍ റോസാപ്പൂ (2)
മുള്ളാല്‍ നീ നുള്ളാതെന്നുള്ളില്‍ റോസാപ്പൂ
മറന്നോ നാമൊന്നായി
പറന്നേ പോയ് പോയ് പോയ്
നിലാവില്‍ ചാഞ്ചാടും കിനാക്കാലും

റോസാപ്പൂ റോസാപ്പൂ പൂന്തേന്‍ റോസാപ്പൂ
മുള്ളാല്‍ നീ നുള്ളാതെന്നുള്ളില്‍ റോസാപ്പൂ
മറന്നോ നാമൊന്നായി
പറന്നേ പോയ് പോയ് പോയ്
നിലാവില്‍ ചാഞ്ചാടും കിനാക്കാലും

അരികില്‍ വന്നെന്തിനീ അഴിയുള്ള വാതിലില്‍
അണിമണിതിങ്കള്‍ നീ കൊളുത്തി
മയക്കത്തിലെങ്കിലും മനസ്സിന്‍റെ തൂവലില്‍
വളയിട്ട കൈയ്യാല്‍ നീ തഴുകി
ഒരു പാട്ടിന്‍പ്പീലികണ്ണായി നെഞ്ചില്‍ നീ തൊട്ടു
ഒരു വാക്കിന്‍ തൂവല്‍ ചില്ലായി ചുണ്ടില്‍ നീ തൊട്ടു
കണികാണും മണിമുത്തേ
ഹോഹോ മുത്തിന്‍ മുത്തേ
(റോസാപ്പു)

പതിയേ വിരിഞ്ഞോരീ പ്രണയവസന്തമായി
ഇനിയെന്നുമെന്നും കാത്തിരിക്കാം
പടി കടന്നെത്തുമോ പുതിയ പ്രതീക്ഷയായി
പകലിന്‍റെ മാറിലും ഉരുമ്മി നില്‍ക്കാം
വെയിലാറും വേനല്‍പ്പാടം തേടും പൂത്തുമ്പി
മഴവില്ലില്‍ ചായം തേയ്ക്കും മാലേയത്തുമ്പി
മണിമിന്നല്‍ച്ചിറകുണ്ടോ ഹോ മുത്തിന്മുത്തേ

റോസാപ്പൂ റോസാപ്പൂ പൂന്തേന്‍ റോസാപ്പൂ
മുള്ളാല്‍ നീ നുള്ളാതെന്നുള്ളില്‍ റോസാപ്പൂ
മറന്നോ നാമൊന്നായി
പറന്നേ പോയ് പോയ് പോയ്
നിലാവില്‍ ചാഞ്ചാടും കിനാക്കാലും
രൂരൂ രുരു രൂരൂ രുരു രൂരൂ പൂക്കാലം
രാരാ രര രാരാ രര .. പൂക്കാലം
നാനാ തന നാനാ നന താനാ താനാനാ
ഓഹോ ഒഹൊ ഹോഹോ ഹൊഹൊ .. പൂക്കാലം

hoy ṟoss hey ṟoss

ṟosāppū ṟosāppū pūnden ṟosāppū (2)
muḽḽāl nī nuḽḽādĕnnuḽḽil ṟosāppū
maṟanno nāmŏnnāyi
paṟanne poy poy poy
nilāvil sāñjāḍuṁ kinākkāluṁ

ṟosāppū ṟosāppū pūnden ṟosāppū
muḽḽāl nī nuḽḽādĕnnuḽḽil ṟosāppū
maṟanno nāmŏnnāyi
paṟanne poy poy poy
nilāvil sāñjāḍuṁ kinākkāluṁ

arigil vannĕndinī aḻiyuḽḽa vādilil
aṇimaṇidiṅgaḽ nī kŏḽutti
mayakkattilĕṅgiluṁ manassinṟĕ tūvalil
vaḽayiṭṭa kaiyyāl nī taḻugi
ŏru pāṭṭinppīligaṇṇāyi nĕñjil nī tŏṭṭu
ŏru vākkin dūval sillāyi suṇḍil nī tŏṭṭu
kaṇigāṇuṁ maṇimutte
hoho muttin mutte
(ṟosāppu)

padiye viriññorī praṇayavasandamāyi
iniyĕnnumĕnnuṁ kāttirikkāṁ
paḍi kaḍannĕttumo pudiya pradīkṣayāyi
pagalinṟĕ māṟiluṁ urummi nilkkāṁ
vĕyilāṟuṁ venalppāḍaṁ teḍuṁ pūttumbi
maḻavillil sāyaṁ teykkuṁ māleyattumbi
maṇiminnalsciṟaguṇḍo ho muttinmutte

ṟosāppū ṟosāppū pūnden ṟosāppū
muḽḽāl nī nuḽḽādĕnnuḽḽil ṟosāppū
maṟanno nāmŏnnāyi
paṟanne poy poy poy
nilāvil sāñjāḍuṁ kinākkāluṁ
rūrū ruru rūrū ruru rūrū pūkkālaṁ
rārā rara rārā rara .. pūkkālaṁ
nānā tana nānā nana tānā tānānā
oho ŏhŏ hoho hŏhŏ .. pūkkālaṁ