Ṟoohiyaanre koccuroohiyaanre

റൂഹിയാന്റെ കൊച്ചുറൂഹിയാന്റെ
Year
Language

റുഹിയാന്റെ.....കൊച്ചു റുഹിയാന്റെ....
റുഹിയാന്റെ നിക്കാഹിന്‌ ബിരിയാണി വെയ്ക്കാനാരുവരും ?
കോഴിബിരിയാണി വെയ്ക്കാനാരുവരും ?
ബിരിയാണി വെയ്ക്കാനാരുവരും ?
കോഴിബിരിയാണി വെയ്ക്കാനാരുവരും ?
ഹേയ് സുൽത്താനായ് മണവാളൻ ദുബായിലെത്തുമ്പം
ചോറ്‌ വിളമ്പാനാരുവരും ?
നെയ്ച്ചോറ്‌ വിളമ്പാനാരുവരും ?
ചോറ്‌ വിളമ്പാനാരുവരും ?
നെയ്ച്ചോറ്‌ വിളമ്പാനാരുവരും ?
റുഹിയാന്റെ....കൊച്ചു റുഹിയാന്റെ...
റുഹിയാന്റെ നിക്കാഹിന്‌....

മണിയറ ഇന്നു രാവിലൊരുങ്ങും മോളേ
മണവാളനരികിൽ വന്നിരിക്കും മോളേ
(മണിയറ ഇന്നു......)
തഞ്ചത്തിൽ തട്ടം മാറ്റി കൊതിയോടെ കണ്ണിൽ നോക്കി
കള്ളനവൻ മാറോടു ചേർത്തിരുത്തും
അടിമുടി മുത്തം നൽ‌കി നിന്നെ പുന്നാരിക്കും
നീ നാണത്താൽ....
നീ നാണത്താൽ ചുവക്കും പുന്നാരപ്പൂമോളേ
പുന്നാരപ്പൂമോളേ..
(നീ നാണത്താൽ....)
നിങ്ങള്‍ മണിയറ മെത്തയില്‍ ഒത്തുരസിച്ചു രാവു വെളുപ്പിക്കും
നീ കോരിത്തരിക്കും അവനൂറിച്ചിരിക്കും

പത്തൊൻപതര മെഹറുമായ്.... ആ...ആ...
പത്തൊൻപതര മെഹറുമായ് മണവാളൻ വന്നപ്പം
നിൽക്കാതെ നടന്നതാര്‌ ? ഹോയ് നിൽക്കാതെ ഓടി നടന്നതാര്‌?
പെണ്ണിന്റെ ബാപ്പാ....മണവാട്ടിപ്പെണ്ണിന്റെ ബാപ്പാ...
ബാപ്പുട്ടിക്കാ.. ആ.. നമ്മുടെ ബാപ്പുട്ടിക്കാക്കാ...

സന്തോഷസൂചകമായ് തന്നതിനു നന്ദിയായ്
നമ്മളെല്ലാം ചേർന്നു പാടാം താങ്ക് താങ്ക് താങ്ക്..
(സന്തോഷസൂചകമായ്.....) - 2

ṟuhiyānṟĕ.....kŏccu ṟuhiyānṟĕ....
ṟuhiyānṟĕ nikkāhin‌ biriyāṇi vĕykkānāruvaruṁ ?
koḻibiriyāṇi vĕykkānāruvaruṁ ?
biriyāṇi vĕykkānāruvaruṁ ?
koḻibiriyāṇi vĕykkānāruvaruṁ ?
hey sulttānāy maṇavāḽan dubāyilĕttumbaṁ
soṟ‌ viḽambānāruvaruṁ ?
nĕyscoṟ‌ viḽambānāruvaruṁ ?
soṟ‌ viḽambānāruvaruṁ ?
nĕyscoṟ‌ viḽambānāruvaruṁ ?
ṟuhiyānṟĕ....kŏccu ṟuhiyānṟĕ...
ṟuhiyānṟĕ nikkāhin‌....

maṇiyaṟa innu rāvilŏruṅṅuṁ moḽe
maṇavāḽanarigil vannirikkuṁ moḽe
(maṇiyaṟa innu......)
tañjattil taṭṭaṁ māṭri kŏdiyoḍĕ kaṇṇil nokki
kaḽḽanavan māṟoḍu serttiruttuṁ
aḍimuḍi muttaṁ nal‌ki ninnĕ punnārikkuṁ
nī nāṇattāl....
nī nāṇattāl suvakkuṁ punnārappūmoḽe
punnārappūmoḽe..
(nī nāṇattāl....)
niṅṅaḽ maṇiyaṟa mĕttayil ŏtturasiccu rāvu vĕḽuppikkuṁ
nī korittarikkuṁ avanūṟiccirikkuṁ

pattŏnpadara mĕhaṟumāy.... ā...ā...
pattŏnpadara mĕhaṟumāy maṇavāḽan vannappaṁ
nilkkādĕ naḍannadār‌ ? hoy nilkkādĕ oḍi naḍannadār‌?
pĕṇṇinṟĕ bāppā....maṇavāṭṭippĕṇṇinṟĕ bāppā...
bāppuṭṭikkā.. ā.. nammuḍĕ bāppuṭṭikkākkā...

sandoṣasūsagamāy tannadinu nandiyāy
nammaḽĕllāṁ sernnu pāḍāṁ tāṅk tāṅk tāṅk..
(sandoṣasūsagamāy.....) - 2