രൂപവതീ നിന്‍ രുചിരാധരമൊരു
രാഗപുഷ്പമായ് വിടര്‍ന്നൂ
ആ നവസൂന പരാഗം നുകരാന്‍
പ്രേമശലഭമായ് പറന്നു ഞാന്‍ പറന്നു
നവനീതസുമങ്ങള്‍ നമ്മുടെ മുന്നില്‍
നാലമ്പലമൊരുക്കീ
നാണിച്ചുവിടരും സന്ധ്യാമലരുകള്‍
നറുമണിത്തെന്നലിലിളകീ ഒഴുകും
നറുമണിത്തെന്നലിലിളകീ
ആ....ആ......
രൂപവതി...........
നിറവാലന്‍ കുരുവികള്‍ കളിവീടുകൂട്ടും
നീലാഞ്ജനമലയില്‍
നാമിരുപേരും തനിച്ചുറങ്ങുമ്പോള്‍
നവരത്നമാളിക തീര്‍ക്കും വസന്തം
നവരത്നമാളിക തീര്‍ക്കും
ആ.....ആ.........
രൂപവതി.............