Romaanyajam nee pulgeedumbol

രോമാഞ്ചം നീ പുല്‍കീടുമ്പോള്‍
Year
Language

രോമാഞ്ചം നീ പുൽകീടുമ്പോൾ
മേലാകെ കുളിർ കോരീടുന്നു..
അനുരാഗം അകതാരിൽ തേൻ ചൊരിയുന്നിതാ...
(രോമാഞ്ചം....)

തെന്നൽച്ചിറകിൽ തെന്നിവന്ന സ്വപ്നശലഭമോ
പുഷ്പതാലമേന്തിനിന്ന നൃത്തശില്പമോ...
ഓ...തെന്നൽച്ചിറകിൽ തെന്നിവന്ന സ്വപ്നശലഭമോ
പുഷ്പതാലമേന്തിനിന്ന നൃത്തശില്പമോ...
മോഹിനികൾ പാടിയാടി...
മോഹിനികൾ പാടിയാടി മദനഭൈരവി
മണിയറദീപം മിഴിതുറന്നു
മദഭരദാഹം ഇതൾ വിരിഞ്ഞു...
(രോമാഞ്ചം....)

വെണ്മുകിലിനെ സ്വപ്നം കണ്ടു വാനമ്പാടികൾ
പൂനിലാവിനെ സ്വപ്നം കണ്ടു ആമ്പൽമൊട്ടുകൾ
സ്വപ്നങ്ങൾ പൂക്കുമോ....
സ്വപ്നങ്ങൾ പൂക്കുമോ...മോഹങ്ങൾ വിരിയുമോ...
തുമ്പികളായ് നാം പറന്നിടുമോ
കൂടണയുംനേരം അകന്നിടുമോ....
(രോമാഞ്ചം....)

romāñjaṁ nī pulgīḍumboḽ
melāgĕ kuḽir korīḍunnu..
anurāgaṁ agadāril ten sŏriyunnidā...
(romāñjaṁ....)

tĕnnalsciṟagil tĕnnivanna svapnaśalabhamo
puṣpadālamendininna nṛttaśilbamo...
o...tĕnnalsciṟagil tĕnnivanna svapnaśalabhamo
puṣpadālamendininna nṛttaśilbamo...
mohinigaḽ pāḍiyāḍi...
mohinigaḽ pāḍiyāḍi madanabhairavi
maṇiyaṟadībaṁ miḻiduṟannu
madabharadāhaṁ idaḽ viriññu...
(romāñjaṁ....)

vĕṇmugilinĕ svapnaṁ kaṇḍu vānambāḍigaḽ
pūnilāvinĕ svapnaṁ kaṇḍu āmbalmŏṭṭugaḽ
svapnaṅṅaḽ pūkkumo....
svapnaṅṅaḽ pūkkumo...mohaṅṅaḽ viriyumo...
tumbigaḽāy nāṁ paṟanniḍumo
kūḍaṇayuṁneraṁ aganniḍumo....
(romāñjaṁ....)