Rogannalillaatta

രോഗങ്ങളില്ലാത്ത
Year
Language

രോഗങ്ങളില്ലാത്ത ലോകം വന്നാല്‍
ഡോക്ടര്‍മാര്‍ക്കൊരു പിഴപ്പെന്ത്‌?
വഴക്കും വക്കാണവും നടന്നില്ലെങ്കില്‍ പിന്നെ
വക്കീലിനും ഗുമസ്തനും വഴിയെന്ത്‌?
ഹരേ രാമ രാമ ഹരേ രാമ
ഹരേ കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ

പട്ടിണിയും ദുരിതവും മറഞ്ഞുപോയാല്‍ പിന്നെ
പിക്കറ്റിങ്ങുകാര്‍ക്കെല്ലാം തൊഴിലെന്ത്‌?(പട്ടിണിയും)
സകലര്‍ക്കും സൗഹാര്‍ദ്ദം വന്നുപോയാല്‍ ദുഷ്ട
മതഭ്രാന്തന്മാര്‍ക്കെല്ലാം വേലയെന്ത്‌? (2)
ഹരേ രാമ രാമ ഹരേ രാമ
ഹരേ കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ

ഒരുപിടി വിത്തും കൈക്കോട്ടും
വയലിലിറങ്ങി പണിയട്ടെ

മത്സരം മാര്‍ക്കറ്റിലില്ലെങ്കില്‍ പിന്നെ
പരസ്യക്കാരന്‌ വിലയെന്ത്‌?(മത്സരം)
എല്ലാര്‍ക്കും വെളിച്ചം വന്നാല്‍ സിനിമയില്‍
തല്ലിനും ഇടിക്കും സ്ഥാനമെന്ത്‌?(2)
ഹരേ രാമ രാമ ഹരേ രാമ
ഹരേ കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ

rogaṅṅaḽillātta logaṁ vannāl
ḍokṭarmārkkŏru piḻappĕnt‌?
vaḻakkuṁ vakkāṇavuṁ naḍannillĕṅgil pinnĕ
vakkīlinuṁ gumastanuṁ vaḻiyĕnt‌?
hare rāma rāma hare rāma
hare kṛṣṇa kṛṣṇa hare kṛṣṇa

paṭṭiṇiyuṁ duridavuṁ maṟaññuboyāl pinnĕ
pikkaṭriṅṅugārkkĕllāṁ tŏḻilĕnt‌?(paṭṭiṇiyuṁ)
sagalarkkuṁ sauhārddaṁ vannuboyāl duṣṭa
madabhrāndanmārkkĕllāṁ velayĕnt‌? (2)
hare rāma rāma hare rāma
hare kṛṣṇa kṛṣṇa hare kṛṣṇa

ŏrubiḍi vittuṁ kaikkoṭṭuṁ
vayaliliṟaṅṅi paṇiyaṭṭĕ

matsaraṁ mārkkaṭrilillĕṅgil pinnĕ
parasyakkāran‌ vilayĕnt‌?(matsaraṁ)
ĕllārkkuṁ vĕḽiccaṁ vannāl sinimayil
tallinuṁ iḍikkuṁ sthānamĕnt‌?(2)
hare rāma rāma hare rāma
hare kṛṣṇa kṛṣṇa hare kṛṣṇa