Ratnaraagamunarnna

രത്നരാഗമുണർന്ന
Work
Year
Language

രത്നരാഗമുണര്‍ന്ന നിന്‍ കവിളില്‍
ലജ്ജയില്‍ മുത്തുകളൊഴുകി
ചിത്രമൃഗമിഴി എന്മനതാരില്‍
എത്രകവിതകളെഴുതി?

മഞ്ജുനിലാവിന്റെ മഞ്ഞലയില്‍ നിന്റെ
മഞ്ജീരനാദം കേള്‍ക്കുവാന്‍
പുഷ്പവദനേ കാത്തിരുന്നു ഞാന്‍
എത്ര സിന്ദൂര സന്ധ്യകള്‍
എത്ര ശാരദ രാത്രികള്‍!
(രത്നരാഗം...)

അഞ്ജനമിഴിയില്‍ അനുരാഗമാര്‍ന്ന നിന്‍
മഞ്ജുളരൂപം കാണുവാന്‍
കൃഷ്ണനയനേ കാത്തിരുന്നുഞാന്‍
എത്ര ഹേമന്തസന്ധ്യകള്‍
എത്രവാസന്തരാത്രികള്‍!
(രത്നരാഗം...)

ratnarāgamuṇarnna nin kaviḽil
lajjayil muttugaḽŏḻugi
sitramṛgamiḻi ĕnmanadāril
ĕtragavidagaḽĕḻudi?

mañjunilāvinṟĕ maññalayil ninṟĕ
mañjīranādaṁ keḽkkuvān
puṣpavadane kāttirunnu ñān
ĕtra sindūra sandhyagaḽ
ĕtra śārada rātrigaḽ!
(ratnarāgaṁ...)

añjanamiḻiyil anurāgamārnna nin
mañjuḽarūbaṁ kāṇuvān
kṛṣṇanayane kāttirunnuñān
ĕtra hemandasandhyagaḽ
ĕtravāsandarātrigaḽ!
(ratnarāgaṁ...)