രഞ്ജിനി...
രഞ്ജിനി പ്രിയ രഞ്ജിനി രാഗവികാര തരംഗിണീ
നിൻ നിഴൽ പോലും മാറിൽ ഒതുക്കും പ്രേമതപസ്വിനി ഞാൻ
(രഞ്ജിനി ......)
മിഴികളിൽ ഏതോ കവിതയുമായ് നീ
ഇതുവഴിയേ വന്നു (2)
ഇനിയെന്റെ ഗാനവും ജീവിതരാഗവും (2)
ഇതളിടും ഈ സ്വപ്നവും നിനക്കു മാത്രം
ആഹാഹാ ആഹാഹാ ആഹാഹാ ആഹാഹാ..ആ..ആ..ആ..
(രഞ്ജിനി ......)
ഓർമ്മയിൽ വിരിയും ഈ മൃദുഹാസം
മായ്ക്കുവതെങ്ങിനെ ഞാൻ (2)
അലിയുമെൻ മൗനവും മാസ്മര പ്രേമവും (2)
എനിക്കുള്ളതൊക്കെയും നിനക്കു മാത്രം
ആ...ആ...ആ...ആ...ആ...ആ..ആ..
(രഞ്ജിനി ......)