Rangabooja tudanni

രംഗപൂജ തുടങ്ങി
Year
Language

രംഗപൂജ തുടങ്ങി മംഗളാംഗി
രംഗപൂജ തുടങ്ങി ഇന്നു മംഗളാംഗി
മധുമാസസുന്ദരി
(രംഗപൂജ)

മൊട്ടിട്ട മുല്ലകള്‍ കാലടിയില്‍
മുത്തുച്ചിലങ്കകളണിയിച്ചു
ആരാമവേദിയില്‍ ഗാനനിര്‍ഝരിയില്‍
നീഹാരയവനിക നീങ്ങി...
ഇന്നു നീഹാരയവനിക നീങ്ങി...

താളം കൊട്ടി പരിമൃദു പവനന്‍
താമരമൊട്ടണിക്കുചം കുലുങ്ങി
വീണമീട്ടി വനകല്ലോലിനി
വിരലുകള്‍ കൈമുദ്ര കാട്ടി
(രംഗപൂജ)

raṁgabūja tuḍaṅṅi maṁgaḽāṁgi
raṁgabūja tuḍaṅṅi innu maṁgaḽāṁgi
madhumāsasundari
(raṁgabūja)

mŏṭṭiṭṭa mullagaḽ kālaḍiyil
muttuccilaṅgagaḽaṇiyiccu
ārāmavediyil gānanirjhariyil
nīhārayavaniga nīṅṅi...
innu nīhārayavaniga nīṅṅi...

tāḽaṁ kŏṭṭi parimṛdu pavanan
tāmaramŏṭṭaṇikkusaṁ kuluṅṅi
vīṇamīṭṭi vanagallolini
viralugaḽ kaimudra kāṭṭi
(raṁgabūja)