Randu poovidal sundil virinyanyau

രണ്ടു പൂവിതൾ ചുണ്ടിൽ വിരിഞ്ഞു
Year
Language

ഉം... അ..

രണ്ടു പൂവിതള്‍ ചുണ്ടില്‍ വിരിഞ്ഞു (2)
കുങ്കുമമോ പനിനീര്‍ച്ചെന്താരോ
തുമ്പിയായ് മനം പൂഞ്ചിറകാല്‍
തഴുകാനായുമ്പോള്‍ നീരസമാണോ
രണ്ടു പൂവിതള്‍ ചുണ്ടില്‍ വിരിഞ്ഞു

നിന്‍ മടിയില്‍ കുളിര്‍ത്തെന്നല്‍ പോലെന്‍
തരളവികാരം തല ചായ്ക്കുമ്പോള്‍
(നിന്‍ മടിയില്‍ )
എന്‍ മുടിയില്‍ പ്രണയാര്‍ദ്രവിലോലം(2)
തഴുകാനെന്തേ സങ്കോചം
താമരയില്‍ ഹിമനീരാകാം എന്‍
മനസ്സിതിലെ ഒഴുകും വരെയും
(രണ്ടു പൂവിതള്‍ )

കുഞ്ഞളകം നടനം ചേരും നിന്‍
മൃദുല കപോലം സൗഗന്ധികമോ
(കുഞ്ഞളകം )
കാതര നിന്‍ കദളീവനമെല്ലാം (2)
അലയാനുള്ളില്‍ ആവേശം
കാമുകനായ് തിരുമുന്നില്‍ നല്‍കാം
കണിമലരെന്‍ ഹൃദയം സഹിതം
(രണ്ടു പൂവിതള്‍ )

uṁ... a..

raṇḍu pūvidaḽ suṇḍil viriññu (2)
kuṅgumamo paninīrscĕndāro
tumbiyāy manaṁ pūñjiṟagāl
taḻugānāyumboḽ nīrasamāṇo
raṇḍu pūvidaḽ suṇḍil viriññu

nin maḍiyil kuḽirttĕnnal polĕn
taraḽavigāraṁ tala sāykkumboḽ
(nin maḍiyil )
ĕn muḍiyil praṇayārdravilolaṁ(2)
taḻugānĕnde saṅgosaṁ
tāmarayil himanīrāgāṁ ĕn
manassidilĕ ŏḻuguṁ varĕyuṁ
(raṇḍu pūvidaḽ )

kuññaḽagaṁ naḍanaṁ seruṁ nin
mṛdula kabolaṁ saugandhigamo
(kuññaḽagaṁ )
kādara nin kadaḽīvanamĕllāṁ (2)
alayānuḽḽil āveśaṁ
kāmuganāy tirumunnil nalgāṁ
kaṇimalarĕn hṛdayaṁ sahidaṁ
(raṇḍu pūvidaḽ )