Raktam sindi

രക്തം ചിന്തി
Work
Year
Language

രക്തം ചിന്തി മുക്തികള്‍ നേടിയ
രക്തസാക്ഷികളേ
സ്വര്‍ഗരാജ്യം കീഴടക്കിയ സര്‍ഗ്ഗശക്തികളേ
സംഘടിക്കുന്നിവിടെ പുതിയൊരു
ചൈതന്യത്തിന്‍ ലോകം
സംഹരിക്കും ഞങ്ങള്‍ക്കെതിരെ
ഫണം വിടര്‍ത്തും നാഗത്തെ
സഖാക്കളേ... സഖാക്കളേ

തൊഴിലാളി ഐക്യം സിന്ദാബാദ്
രക്തസാക്ഷികള്‍ സിന്ദാബാദ്

അദ്വൈതങ്ങളില്‍ എഴുതിയ മന്ത്രം
ഇവിടെ മുഴങ്ങട്ടേ
അദ്ധ്വാനിക്കും കരങ്ങളേന്തിയ
ചെങ്കൊടി പാറട്ടേ
മുതലാളിത്തം അരാജകത്വം
തകര്‍ന്നു തകരട്ടേ
തൊഴിലാളികളുടെ കൈകളില്‍ രാജ്യം
സുരക്ഷ നേടട്ടേ
സഖാക്കളെ... സഖാക്കളെ... സഖാക്കളെ...

രക്തം വീണു കുതിര്‍ന്നൊരു മണ്ണില്‍
രത്നം വിളയട്ടേ
സൂക്തമെഴുതിയ കാല്‍പ്പാടുകളുടെ
ചിത്രം തെളിയട്ടേ
ചിക്കാഗോയിലെ ശബ്ദം വീണ്ടും പ്രതിദ്ധ്വനിക്കട്ടേ
കാറല്‍ മാര്‍ക്സും ലെനിനും വീണ്ടും ഉയര്‍ത്തെണീക്കട്ടേ

raktaṁ sindi muktigaḽ neḍiya
raktasākṣigaḽe
svargarājyaṁ kīḻaḍakkiya sarggaśaktigaḽe
saṁghaḍikkunniviḍĕ pudiyŏru
saidanyattin logaṁ
saṁharikkuṁ ñaṅṅaḽkkĕdirĕ
phaṇaṁ viḍarttuṁ nāgattĕ
sakhākkaḽe... sakhākkaḽe

tŏḻilāḽi aikyaṁ sindābāt
raktasākṣigaḽ sindābāt

advaidaṅṅaḽil ĕḻudiya mandraṁ
iviḍĕ muḻaṅṅaṭṭe
addhvānikkuṁ karaṅṅaḽendiya
sĕṅgŏḍi pāṟaṭṭe
mudalāḽittaṁ arājagatvaṁ
tagarnnu tagaraṭṭe
tŏḻilāḽigaḽuḍĕ kaigaḽil rājyaṁ
surakṣa neḍaṭṭe
sakhākkaḽĕ... sakhākkaḽĕ... sakhākkaḽĕ...

raktaṁ vīṇu kudirnnŏru maṇṇil
ratnaṁ viḽayaṭṭe
sūktamĕḻudiya kālppāḍugaḽuḍĕ
sitraṁ tĕḽiyaṭṭe
sikkāgoyilĕ śabdaṁ vīṇḍuṁ pradiddhvanikkaṭṭe
kāṟal mārgsuṁ lĕninuṁ vīṇḍuṁ uyarttĕṇīkkaṭṭe