Raktabuspa maalayumaay

രക്തപുഷ്പ മാലയുമായ്‌
Work
Year
Language

രക്തപുഷ്പമാലയുമായ്
ചക്രവര്‍ത്തിനീ സന്ധ്യ
ചന്ദനപ്പല്ലക്കില്‍ വന്നിറങ്ങി
നിത്യഹരിതയായ ഭൂമിതന്‍ മിഴികളില്‍
സ്വപ്നമായ് അഴകായ് അവളിറങ്ങി

മോഹഭംഗങ്ങളുടെ സദസ്സിലീ സുന്ദരി
മോഹിനിയാട്ടമാടി തുഴയും
ദേവഗന്ധര്‍വ വീണക്കമ്പികള്‍
മുറിയും മുറിയും മുറിയും
ദേവതാരുക്കള്‍ മണ്ണില്‍ കൊഴിയും
കൊഴിയും... കൊഴിയും...

അന്ധകാരത്തിന്റെ കാന്തവലയങ്ങളില്‍
അവളൊരു മാന്‍‌കിടാവാകും നാളെയും
സിന്ദൂരഹാരവുമായ് വിജനവിഹായസ്സില്‍
ഉര്‍വശി പോലുഷസ്സിറങ്ങിവരും....

raktabuṣpamālayumāy
sakravarttinī sandhya
sandanappallakkil vanniṟaṅṅi
nityaharidayāya bhūmidan miḻigaḽil
svapnamāy aḻagāy avaḽiṟaṅṅi

mohabhaṁgaṅṅaḽuḍĕ sadassilī sundari
mohiniyāṭṭamāḍi tuḻayuṁ
devagandharva vīṇakkambigaḽ
muṟiyuṁ muṟiyuṁ muṟiyuṁ
devadārukkaḽ maṇṇil kŏḻiyuṁ
kŏḻiyuṁ... kŏḻiyuṁ...

andhagārattinṟĕ kāndavalayaṅṅaḽil
avaḽŏru mān‌kiḍāvāguṁ nāḽĕyuṁ
sindūrahāravumāy vijanavihāyassil
urvaśi poluṣassiṟaṅṅivaruṁ....