രജനിയിൽ ഇതളിടും രതിമലർ ഞാൻ
മധുപനെ തിരഞ്ഞിടും മധുമലർ ഞാൻ
ഏകാന്തമായി ഈ രാവിൽ അരികിൽ വരൂ
ആരാകിലും ഇതാ ഇതാ എൻ ഹൃദയമിതാ
(രജനിയിൽ...)
രോമാഞ്ചമായ് എൻ മെയ്യാകെ
ആലസ്യമായ് എൻ ഉള്ളാകെ
ഈ സാന്ദ്രനീലിമയിൽ
ഈ രാഗമധുരിമയിൽ
നീരാളമായ് നീലോലമായ്
ഏതോ വികാരം പൊതിയവേ
മോഹം ഏതോ മോഹം മാത്രം
ദാഹം ഏതോ ദാഹം മാത്രം
വീണ്ടും നമ്മൾ ഏകും തമ്മിൽ മാറേണം ഒന്നാകെ
(രജനിയിൽ...)
ആനന്ദമായ് നിൻ മുന്നിൽ നീ
താലോലമായ് എൻ കൈയ്യിൽ നീ
ഈടാർന്ന നിമിഷങ്ങളിൽ
ഓലുന്ന ഇരുളലയിൽ
ഉന്മാദമായ് കുന്നോളമായ്
ഏതോ വിലാസം വിടരവേ ഉള്ളുലയവേ
നെഞ്ചിൽ നെഞ്ചിൽ താളം കൊണ്ടു
ചുണ്ടിൽ ചുണ്ടിൻ ഈർപ്പം കൊണ്ടു
എന്തും നമ്മൾ ഏതും തമ്മിൽ മാറേണം ഒന്നാകെ
(രജനിയിൽ...)