ലലലാ... ലലലാ...
രജനീ... പറയൂ...
പൂനിലാവിന്‍ പരിലാളനത്താല്‍
നൊമ്പരങ്ങള്‍ മായുമോ...
(രജനീ...)
ഓര്‍മ്മകള്‍തന്‍ ജാലകങ്ങള്‍
വെറുതെയെന്നോ മൂടി ഞാന്‍
ഇനിയുമീ പൂവല്ലിയില്‍
മോഹപുഷ്‌പം വിടരുമോ
മനസ്സേ... മനസ്സേ...
(രജനീ...)
വീണപൂവിന്‍ ഗാനമോര്‍ക്കെ
മിഴികളെന്തേ നിറയുവാന്‍
പിരിയുമോരോ വീഥികള്‍
അകലെയൊന്നായ് ചേരുമോ
മനസ്സേ... മനസ്സേ...
(രജനീ...)