Rajaneemalaroru

രജനീമലരൊരു
Year
Language

രജനീമലരൊരു ലജ്ജയില്‍ മുഴുകീ
രഹസ്യമോഹത്തിന്‍ മുത്തുകള്‍ തൂകി
നെഞ്ചിലെ ചൂടൊരു നെഞ്ചിനു നല്‍കി
യൌവന സുരഭീമേളയണഞ്ഞു

നിഴലൊടു ചേരും നിഴലുകള്‍ പോലെ
തളിരൊടുചേരും തളിരുകള്‍ പോലെ
ആദ്യസമാഗമ താളലയങ്ങള്‍
ജീവനില്‍ നിറയും നേരം
തുറക്കൂ തുറക്കൂ നിത്യമനോഹരനിലയം
നിത്യമനോഹര നിലയം

വിരലൊടു ചേരും വിരലിന്‍ കുളിരും
കവിളൊടു ചേരും കവിളിന്‍ നിറവും
ആലിംഗനങ്ങളില്‍ ആയിരമായി
മേനിയിലുയരും നേരം
നിറയ്ക്കൂ നിറയ്ക്കൂ നിര്‍വൃതി പേറിയ മധുരം
നിര്‍വൃതി പേറിയ മധുരം

rajanīmalarŏru lajjayil muḻugī
rahasyamohattin muttugaḽ tūgi
nĕñjilĕ sūḍŏru nĕñjinu nalgi
yaൌvana surabhīmeḽayaṇaññu

niḻalŏḍu seruṁ niḻalugaḽ polĕ
taḽirŏḍuseruṁ taḽirugaḽ polĕ
ādyasamāgama tāḽalayaṅṅaḽ
jīvanil niṟayuṁ neraṁ
tuṟakkū tuṟakkū nityamanoharanilayaṁ
nityamanohara nilayaṁ

viralŏḍu seruṁ viralin kuḽiruṁ
kaviḽŏḍu seruṁ kaviḽin niṟavuṁ
āliṁganaṅṅaḽil āyiramāyi
meniyiluyaruṁ neraṁ
niṟaykkū niṟaykkū nirvṛti peṟiya madhuraṁ
nirvṛti peṟiya madhuraṁ