Rajada sundara yaamini

രജത സുന്ദര യാമിനി
Year
Language

രജതസുന്ദര യാമിനി
ഹൃദയസംഗമ വാഹിനി
മധുരപരിമള മേദിനി
മദനപരവശ കാമിനി
പ്രണയവസന്തം മനസ്സില്‍ മരന്ദം
ഊറും ശൃംഗാരം

എന്റെ മോഹങ്ങള്‍ നാഗഫണം പോല്‍
ആടുമീ ജീവനാഡിയിലിനിമേല്‍
ഇഴയു നീയെന്നില്‍ നാഗമായ്
കൊത്തുമീ മണിനാഗമായ്
ഇലകളാടകള്‍ ഞൊറിയുമീ വന
സുഷമയണിയാമോ
മധുരമൂറിടും അധരപാളിതന്‍
കുളിരല പകരാമോ?
ആറണം മാരദാഹങ്ങള്‍
തീരണം മദന തൃഷ്ണകള്‍

പ്രേമഗംഗതന്‍ തിരകളിലൊഴുകാം
കാവ്യസുന്ദര ലഹരികളണിയാം
പുണരൂ നീയെന്നെ തീരമായ്
അലിയു നീയെന്നില്‍ ഈണമായ്
കരളില്‍ മേചക മേഘരാജികള്‍
പനിമഴ പൊഴിയാറായ്
മനസ്സില്‍ മന്മഥന്‍ അണിയുമുന്മദ
മലരുകള്‍ ചൂടാമോ
പൂവിലോ പ്രേമചുംബനം
തേനിലോ രുചിര ബന്ധനം

rajadasundara yāmini
hṛdayasaṁgama vāhini
madhurabarimaḽa medini
madanabaravaśa kāmini
praṇayavasandaṁ manassil marandaṁ
ūṟuṁ śṛṁgāraṁ

ĕnṟĕ mohaṅṅaḽ nāgaphaṇaṁ pol
āḍumī jīvanāḍiyilinimel
iḻayu nīyĕnnil nāgamāy
kŏttumī maṇināgamāy
ilagaḽāḍagaḽ ñŏṟiyumī vana
suṣamayaṇiyāmo
madhuramūṟiḍuṁ adharabāḽidan
kuḽirala pagarāmo?
āṟaṇaṁ māradāhaṅṅaḽ
tīraṇaṁ madana tṛṣṇagaḽ

premagaṁgadan diragaḽilŏḻugāṁ
kāvyasundara laharigaḽaṇiyāṁ
puṇarū nīyĕnnĕ tīramāy
aliyu nīyĕnnil īṇamāy
karaḽil mesaga megharājigaḽ
panimaḻa pŏḻiyāṟāy
manassil manmathan aṇiyumunmada
malarugaḽ sūḍāmo
pūvilo premasuṁbanaṁ
tenilo rusira bandhanaṁ