Raavuboyadariyaade

രാവുപോയതറിയാതേ
Work
Year
Language

രാവു പോയതറിയാതെ രാഗമൂകയായി
പാവമൊരു പാതിരാപ്പൂ പാരിടത്തില്‍ വന്നു. (രാവു പോയ..)

താരകളാം നവരത്നനൂപുരങ്ങളൂരി,
നീരദ ഞൊറികളിട്ട വാതിലുകള്‍ ചാരി,
ശാരദസുധാകിരണന്‍ നൃത്തശാല വിട്ട്‌
ദൂരചക്രവാളദിക്കില്‍ പോയ്‌ മറഞ്ഞ നേരം (രാവു പോയ..)

കാനനവിദൂരതയില്‍ പാതിരക്കുയിലിന്‍
വേണുനാദവേപമാന ഗാനവും കഴിഞ്ഞു
ദേവനായ്‌ കൊണ്ടുവന്ന് സൗരഭമാപ്പൂവില്‍
നോവുപോലെ വൃഥാവിലീ ഭൂമിയില്‍ പരന്നൂ (രാവു പോയ..)

ആ മലരിന്‍ ആത്മബലി കണ്ടുരസിക്കാനായ്‌
കോമളവിഭാതസൂര്യന്‍ തേരുമായ്‌ വന്നു (രാവു പോയ..)

rāvu poyadaṟiyādĕ rāgamūgayāyi
pāvamŏru pādirāppū pāriḍattil vannu. (rāvu poya..)

tāragaḽāṁ navaratnanūburaṅṅaḽūri,
nīrada ñŏṟigaḽiṭṭa vādilugaḽ sāri,
śāradasudhāgiraṇan nṛttaśāla viṭṭ‌
dūrasakravāḽadikkil poy‌ maṟañña neraṁ (rāvu poya..)

kānanavidūradayil pādirakkuyilin
veṇunādavebamāna gānavuṁ kaḻiññu
devanāy‌ kŏṇḍuvann saurabhamāppūvil
novubolĕ vṛthāvilī bhūmiyil parannū (rāvu poya..)

ā malarin ātmabali kaṇḍurasikkānāy‌
komaḽavibhādasūryan derumāy‌ vannu (rāvu poya..)