Raavu paadiboyi magane urannu nee

രാവു പാതിപോയി മകനേ ഉറങ്ങു നീ
Year
Language

രാവു പാതി പോയ് മകനേ ഉറങ്ങൂ നീ
മനസ്സിൻ ചില്ലയിൽ ഉഷസ്സിൻ പൂവുമായ്
പഴഞ്ചൊല്ലു പോലെ നീ വാവോ
കൈക്കുഞ്ഞേ പൊൻ കുഞ്ഞേ
(രാവു...)

വഴിയോരങ്ങൾ തോറും വലിയോർ ചെയ്ത പാപം
പിഴ മൂളുന്നു സ്വന്തം പിറവിജാതകങ്ങൾ
നിഴലാടും നിലാവിൽ ഒരുപാതി
കരി പൂശും കിനാവിൽ മറുപാതി
കതിർ ചൊന്നപോലെ നീ വാവോ
ആരാരോ ആരാരോ ആ..ആ
ചായുറങ്ങൂ നീ സമയം വിരാചിയിൽ
(രാവു ..)

അഴലിൻ രാത്രി മായും പകലിൻ രാജ്യമാകും
അറിയാ സ്നേഹമുള്ളിൽ അലിയും കാലമാകും
മകനേ നിൻ കിനാവിൻ മുറിവെല്ലാം
കനിവോലും കരങ്ങൾ തഴുകുമ്പോൾ
അനുഭൂതിയോടെ നീ വാവോ
വാവാ‍വോ വാവാവോ
സ്വന്ത ബന്ധനം അറിയില്ല നിൻ മനം(രാവു..)

rāvu pādi poy magane uṟaṅṅū nī
manassin sillayil uṣassin pūvumāy
paḻañjŏllu polĕ nī vāvo
kaikkuññe pŏn kuññe
(rāvu...)

vaḻiyoraṅṅaḽ toṟuṁ valiyor sĕyda pābaṁ
piḻa mūḽunnu svandaṁ piṟavijādagaṅṅaḽ
niḻalāḍuṁ nilāvil ŏrubādi
kari pūśuṁ kināvil maṟubādi
kadir sŏnnabolĕ nī vāvo
ārāro ārāro ā..ā
sāyuṟaṅṅū nī samayaṁ virāsiyil
(rāvu ..)

aḻalin rātri māyuṁ pagalin rājyamāguṁ
aṟiyā snehamuḽḽil aliyuṁ kālamāguṁ
magane nin kināvin muṟivĕllāṁ
kanivoluṁ karaṅṅaḽ taḻugumboḽ
anubhūdiyoḍĕ nī vāvo
vāvāvo vāvāvo
svanda bandhanaṁ aṟiyilla nin manaṁ(rāvu..)