Raavirulin [M]

രാവിരുളിന്‍ [M]
Year
Language

രാവിരുളിന്‍ വഴിയോരം അലയും പൂങ്കാറ്റില്‍
മിഴിനീര്‍ പൂങ്കാറ്റില്‍
പാഴ്നിഴലായ് പൊഴിയുന്നു വെറുതേ ജന്മങ്ങള്‍
അലിവിന്‍ ജന്മങ്ങള്‍
സ്നേഹ ഭിക്ഷുകള്‍ മൂകസാക്ഷികള്‍
സാക്ഷികള്‍ ..........

ഏതേതോ മോഹങ്ങള്‍ ഉള്ളില്‍ പേറും രൂപങ്ങള്‍
എതേതോ ശാപങ്ങള്‍ തീയായ് പേറും താപങ്ങള്‍
തിരിയറിയാതാളും നാളം സ്വയമുരുകും ഏതോ ദീപം
ഇനിയും...... തേടും ശാന്തി തീര്‍ഥം

എന്നെന്നും മക്കള്‍ക്കായ് കൊട്ടില്‍ തീര്‍ത്തു നെഞ്ചോരം
നോവേറും പൊന്മുത്തായ് മാറില്‍ക്കോര്‍ത്തു കാരുണ്യം
പ്രതിഫലമില്ലാ വാത്സല്യം ഒരുകടലോളം പെയ്താലും
പകരം.... കണ്ണീര്‍ത്തുള്ളി മാത്രം

rāviruḽin vaḻiyoraṁ alayuṁ pūṅgāṭril
miḻinīr pūṅgāṭril
pāḻniḻalāy pŏḻiyunnu vĕṟude janmaṅṅaḽ
alivin janmaṅṅaḽ
sneha bhikṣugaḽ mūgasākṣigaḽ
sākṣigaḽ ..........

ededo mohaṅṅaḽ uḽḽil peṟuṁ rūbaṅṅaḽ
ĕdedo śābaṅṅaḽ tīyāy peṟuṁ tābaṅṅaḽ
tiriyaṟiyādāḽuṁ nāḽaṁ svayamuruguṁ edo dībaṁ
iniyuṁ...... teḍuṁ śāndi tīrdhaṁ

ĕnnĕnnuṁ makkaḽkkāy kŏṭṭil tīrttu nĕñjoraṁ
noveṟuṁ pŏnmuttāy māṟilkkorttu kāruṇyaṁ
pradiphalamillā vātsalyaṁ ŏrugaḍaloḽaṁ pĕydāluṁ
pagaraṁ.... kaṇṇīrttuḽḽi mātraṁ