Raavin viralttumbil

രാവിന്‍ വിരല്‍ത്തുമ്പില്‍
Work
Year
Language

രാവിന്‍ വിരല്‍ത്തുമ്പിനാല്‍
നിലാവിന്‍ കുളിര്‍ച്ചന്ദനം(രാവിന്‍....)
വെറുതെ നെറുകില്‍...വെറുതെ നെറുകില്‍...
തഴുകിയതാരെയാരെ.....
ഇതള്‍ മിഴി മയില്‍പ്പീലിയില്‍
മഷിയെഴുതുന്നൊരു യാമമോ....
രാവിന്‍ വിരല്‍ത്തുമ്പിനാല്‍
നിലാവിന്‍ കുളിര്‍ച്ചന്ദനം......

ഓര്‍മ്മയിലെ നിഴല്‍ വഴിയില്‍
ഒരു കനവിന്‍ കരചലനം..(ഓര്‍മ്മയിലെ....)
ഒരു വനശലഭമായ്
പരിഭവ മഴയുമായ്
ഒരു ശകലം നിമിഷദളം
വെറുതെ ഇനിയും അലയലയായതാരു്.....
രാവിന്‍ വിരല്‍ത്തുമ്പിനാല്‍
നിലാവിന്‍ കുളിര്‍ച്ചന്ദനം......

ദൂരെയൊരാള്‍ ചിറകേകും
ഒരു ശീലിന്‍ സ്വരഗമനം..(ദൂരെയൊരാള്‍....)
ഒരു നിറത്തൂവലായ്
പ്രിയമൊരു നോവു പോല്‍
ഒരു മുരളീഹൃദയഭരം
വെറുതെ തിരയും വരശ്രുതിയായതാരു്.....
(രാവിന്‍ വിരല്‍ത്തുമ്പിനാല്‍ ......)

rāvin viralttumbināl
nilāvin kuḽirscandanaṁ(rāvin....)
vĕṟudĕ nĕṟugil...vĕṟudĕ nĕṟugil...
taḻugiyadārĕyārĕ.....
idaḽ miḻi mayilppīliyil
maṣiyĕḻudunnŏru yāmamo....
rāvin viralttumbināl
nilāvin kuḽirscandanaṁ......

ormmayilĕ niḻal vaḻiyil
ŏru kanavin karasalanaṁ..(ormmayilĕ....)
ŏru vanaśalabhamāy
paribhava maḻayumāy
ŏru śagalaṁ nimiṣadaḽaṁ
vĕṟudĕ iniyuṁ alayalayāyadāru്.....
rāvin viralttumbināl
nilāvin kuḽirscandanaṁ......

dūrĕyŏrāḽ siṟageguṁ
ŏru śīlin svaragamanaṁ..(dūrĕyŏrāḽ....)
ŏru niṟattūvalāy
priyamŏru novu pol
ŏru muraḽīhṛdayabharaṁ
vĕṟudĕ tirayuṁ varaśrudiyāyadāru്.....
(rāvin viralttumbināl ......)