Raavilunarnnu nyaaan paadunna paatt

രാവിലുണര്‍ന്നു ഞാന്‍ പാടുന്ന പാട്ട്
Year
Language

രാവിലുണര്‍ന്നു ഞാന്‍ പാടുന്ന പാട്ടുകേട്ടു
താരങ്ങള്‍ ഞെട്ടിയുണര്‍ന്നു
മൌനത്തിന്‍ തടവറയില്‍ മേവും മനുഷ്യന്‍ മാത്രം
ചൈതന്യമറ്റു കിടന്നു
മനുഷ്യന്‍ ചൈതന്യമറ്റു കിടന്നു

നീതിതന്‍ ചോര മാത്രം ചിന്തുമീ ബലിക്കല്ലില്‍
നേരിന്റെ ദീപം കൊളുത്താന്‍
കാലത്തിന്‍ തന്ത്രി മീട്ടിപ്പാടുമീ പക്ഷിയുടെ
ഗാനങ്ങള്‍ കേട്ടുണരൂ... ഗാനങ്ങള്‍ കേട്ടുണരൂ...

rāviluṇarnnu ñān pāḍunna pāṭṭugeṭṭu
tāraṅṅaḽ ñĕṭṭiyuṇarnnu
maൌnattin daḍavaṟayil mevuṁ manuṣyan mātraṁ
saidanyamaṭru kiḍannu
manuṣyan saidanyamaṭru kiḍannu

nīdidan sora mātraṁ sindumī balikkallil
nerinṟĕ dībaṁ kŏḽuttān
kālattin dandri mīṭṭippāḍumī pakṣiyuḍĕ
gānaṅṅaḽ keṭṭuṇarū... gānaṅṅaḽ keṭṭuṇarū...