Raatri muluvan

രാത്രി മുഴുവന്‍
Year
Language

Added by kp.deepesh@gmail.com on October 12, 2008

രാത്രി മുഴുവന്‍ മഴയായിരുന്നു
മനസ്സു നിറയെ കുളിരായിരുന്നു
മൌനമേ, മൌനമേ നിന്‍ മടിയില്‍ ഞങ്ങള്‍
മഞ്ഞുതുള്ളികളായിരുന്നു (ആ രാത്രി മുഴുവന്‍ )

പുഴയിലേതോ കേവുവള്ളം
പുലരി തേടുകയായിരുന്നു - - ആ ആ (പുഴയിലേതോ)
തൂവല്‍ നനയാ- തൊന്നുറങ്ങാന്‍ (തൂവല്‍)
കിളികള്‍ അലയുകയായിരുന്നു കൂടു തിരയുകയായിരുന്നു (ആ രാത്രി മുഴുവന്‍ )

മലയിലെങ്ങോ മയിലിനങ്ങള്‍
മദന ലീലയിലായിരുന്നു - - ആ ആ (മലയിലെങ്ങോ)
നഖശിഖാന്തം ഞങ്ങള്‍ രണ്ടും (നഖശിഖാന്തം)
നിധികള്‍ പരതുകയായിരുന്നു ലഹരി നുണയുകയായിരുന്നു. (ആ രാത്രി മുഴുവന്‍ )

Added by kp.deepesh…gmail.com on October 12, 2008

rātri muḻuvan maḻayāyirunnu
manassu niṟayĕ kuḽirāyirunnu
maൌname, maൌname nin maḍiyil ñaṅṅaḽ
maññuduḽḽigaḽāyirunnu (ā rātri muḻuvan )

puḻayiledo kevuvaḽḽaṁ
pulari teḍugayāyirunnu - - ā ā (puḻayiledo)
tūval nanayā- tŏnnuṟaṅṅān (tūval)
kiḽigaḽ alayugayāyirunnu kūḍu tirayugayāyirunnu (ā rātri muḻuvan )

malayilĕṅṅo mayilinaṅṅaḽ
madana līlayilāyirunnu - - ā ā (malayilĕṅṅo)
nakhaśikhāndaṁ ñaṅṅaḽ raṇḍuṁ (nakhaśikhāndaṁ)
nidhigaḽ paradugayāyirunnu lahari nuṇayugayāyirunnu. (ā rātri muḻuvan )