Raariram raareero

രാരിരം രാരീരോ
Work
Year
Language

രാരീരം രാരീരോ രാരീരം രാരാരോ
ആരോ ഈ കണ്മണി രാരോ
ആരോ ഈ കണ്മണി രാരോ

കാവിലെ തെന്നലേ പോരൂ
കാലൊച്ച കേള്‍ക്കാതെ പോരൂ
കൈവിരല്‍ പൂവിലെ തേന്‍ നുണഞ്ഞു
എന്‍ മണി പൈതല്‍ മയങ്ങി
ഈ മടിത്തട്ടില്‍ മയങ്ങി (രാരീരം രാരീരോ )

ആരുടെ താമര പൂമഞ്ചമേറി നീ
ആരാരും കാണാതെ പോയ്മറഞ്ഞു
മാരിവില്‍ ഗോപുര വാതില്‍ കടന്നേതു
മാണിക്യം തേടി നീ പോയി
ഈ മാണിക്യം കൈവിട്ടു പോയി പോയി
(രാരീരം രാരീരോ )

rārīraṁ rārīro rārīraṁ rārāro
āro ī kaṇmaṇi rāro
āro ī kaṇmaṇi rāro

kāvilĕ tĕnnale porū
kālŏcca keḽkkādĕ porū
kaiviral pūvilĕ ten nuṇaññu
ĕn maṇi paidal mayaṅṅi
ī maḍittaṭṭil mayaṅṅi (rārīraṁ rārīro )

āruḍĕ tāmara pūmañjameṟi nī
ārāruṁ kāṇādĕ poymaṟaññu
mārivil gobura vādil kaḍannedu
māṇikyaṁ teḍi nī poyi
ī māṇikyaṁ kaiviṭṭu poyi poyi
(rārīraṁ rārīro )