Raaree raareeram

രാരീ രാരീരം
Year
Language

രാരീ രാരീരം രാരോ..
പാടീ രാക്കിളി പാടീ
പൂമിഴികള്‍ പൂട്ടി മെല്ലെ
നീയുറങ്ങീ ചായുറങ്ങി
സ്വപ്‌നങ്ങള്‍ പൂവിടും പോലെ നീളെ
വിണ്ണില്‍ വെണ്‍താരങ്ങള്‍
മണ്ണില്‍ മന്ദാരങ്ങള്‍
പൂത്തു വെണ്‍താരങ്ങള്‍
പൂത്തു മന്ദാരങ്ങള്‍
(രാരീ രാരീരം രാരോ..)

കന്നിപ്പൂമാനം പോറ്റും തിങ്കള്‍
ഇന്നെന്റെ ഉള്ളില്‍ വന്നുദിച്ചു..
പൊന്നോമല്‍ തിങ്കള്‍ പോറ്റും മാനം
ഇന്നെന്റെ മാറില്‍ ചാഞ്ഞുറങ്ങി
പൂവിന്‍ കാതില്‍ മന്ത്രമോതീ
പൂങ്കാറ്റായി വന്നതാരോ (2)
ഈ മണ്ണിലും ആ വിണ്ണിലും
പൊന്നോമല്‍ കുഞ്ഞിന്നാരെ കൂട്ടായ് വന്നു
(രാരീ രാരീരം രാരോ..)

ഈ മുളം കൂട്ടില്‍ മിന്നാമിന്നി
പൂത്തിരി കൊളുത്തുമീ രാവില്‍ (2)
സ്നേഹത്തിന്‍ ദാഹവുമായ് നമ്മള്‍
ഷാരോനിന്‍ തീരത്തിന്നും നില്പൂ
ഈ മണ്ണിലും ആ വിണ്ണിലും
പൊന്നോമല്‍ കുഞ്ഞിന്നാരെ കൂട്ടായ് വന്നു
(രാരീ രാരീരം രാരോ..)

rārī rārīraṁ rāro..
pāḍī rākkiḽi pāḍī
pūmiḻigaḽ pūṭṭi mĕllĕ
nīyuṟaṅṅī sāyuṟaṅṅi
svap‌naṅṅaḽ pūviḍuṁ polĕ nīḽĕ
viṇṇil vĕṇdāraṅṅaḽ
maṇṇil mandāraṅṅaḽ
pūttu vĕṇdāraṅṅaḽ
pūttu mandāraṅṅaḽ
(rārī rārīraṁ rāro..)

kannippūmānaṁ poṭruṁ tiṅgaḽ
innĕnṟĕ uḽḽil vannudiccu..
pŏnnomal tiṅgaḽ poṭruṁ mānaṁ
innĕnṟĕ māṟil sāññuṟaṅṅi
pūvin kādil mandramodī
pūṅgāṭrāyi vannadāro (2)
ī maṇṇiluṁ ā viṇṇiluṁ
pŏnnomal kuññinnārĕ kūṭṭāy vannu
(rārī rārīraṁ rāro..)

ī muḽaṁ kūṭṭil minnāminni
pūttiri kŏḽuttumī rāvil (2)
snehattin dāhavumāy nammaḽ
ṣāronin dīrattinnuṁ nilbū
ī maṇṇiluṁ ā viṇṇiluṁ
pŏnnomal kuññinnārĕ kūṭṭāy vannu
(rārī rārīraṁ rāro..)