Raaravenu

രാരവേണു
Work
Year
Language

രാരവേണു ഗോപബാലാ
രാജിത സദ്‌ഗുണ ജയശീല...
അമ്പാടിക്കുയിലല്ലേ പൊന്നോടക്കുഴലല്ലേ
നറുവെണ്ണക്കുടമല്ലേ നീയെന്‍ കണ്ണാ...

(രാരവേണു)

പീലിതരാം ചെറുഗോപി തൊടാം
പീതാംബരവും ചാര്‍ത്തീടാം
പൈക്കളിതാ പൂംപൈക്കളിതാ
മേയ്ക്കാനിതിലെ നീ വരുമോ
കുളിരാര്‍ന്നൊഴുകും യമുനാനദിയില്‍
നീരാടാന്‍ നീ വന്നാട്ടേ...
കാല്‍ത്തള തുള്ളി നടക്കാം
ഈ കാട്ടിലൊളിച്ചു കളിക്കാം
കോടക്കാറൊളിവര്‍ണ്ണാ നിന്നെ
കോരിയെടുത്തൊന്നൂഞ്ഞാലാട്ടാം

(രാരവേണു)

രാഗിണിയാം യുവരാധയിതാ
രാസോല്ലസിതം പാടുകയായ്
ഭാമയിതാ നിന്‍ ഭാമയിതാ
വിരഹിണിയായ് കേഴുന്നൂ
വനവേണുവുമായ് വരു നീയരികില്‍
മായാവൃന്ദാവനിയില്‍...
നിന്റെ നഖത്തല മെല്ലെ
എന്‍ നെഞ്ചിലുരഞ്ഞു മുറിഞ്ഞു
പീലിപ്പൂമുടി കാറ്റിലുലഞ്ഞു
മനസ്സിനകത്തണിമഞ്ഞു കിനിഞ്ഞു

(രാരവേണു)

rāraveṇu gobabālā
rājida sat‌guṇa jayaśīla...
ambāḍikkuyilalle pŏnnoḍakkuḻalalle
naṟuvĕṇṇakkuḍamalle nīyĕn kaṇṇā...

(rāraveṇu)

pīlidarāṁ sĕṟugobi tŏḍāṁ
pīdāṁbaravuṁ sārttīḍāṁ
paikkaḽidā pūṁpaikkaḽidā
meykkānidilĕ nī varumo
kuḽirārnnŏḻuguṁ yamunānadiyil
nīrāḍān nī vannāṭṭe...
kālttaḽa tuḽḽi naḍakkāṁ
ī kāṭṭilŏḽiccu kaḽikkāṁ
koḍakkāṟŏḽivarṇṇā ninnĕ
koriyĕḍuttŏnnūññālāṭṭāṁ

(rāraveṇu)

rāgiṇiyāṁ yuvarādhayidā
rāsollasidaṁ pāḍugayāy
bhāmayidā nin bhāmayidā
virahiṇiyāy keḻunnū
vanaveṇuvumāy varu nīyarigil
māyāvṛndāvaniyil...
ninṟĕ nakhattala mĕllĕ
ĕn nĕñjiluraññu muṟiññu
pīlippūmuḍi kāṭrilulaññu
manassinagattaṇimaññu kiniññu

(rāraveṇu)