Raappadippaksee idile

രാപ്പടിപ്പക്ഷീ ഇതിലെ
Year
Language

രാപ്പടിപ്പക്ഷീ ഇതിലെ പറന്നു വാ
താരാട്ടിൻ ഈണം കാതിൽ പകർന്നു താ
അനുരാഗപ്പുഴ തൻ തീരെ
അവളെയും തേടി തേടി
ആ..ആ..ആ...
രാപ്പടിപ്പക്ഷീ ഇതിലെ പറന്നു വാ
താരാട്ടിൻ ഈണം കാതിൽ പകർന്നു താ
അനുരാഗപ്പുഴ തൻ തീരെ
അവനെയും തേടി തേടി..

ആ...ആ..ആ.ആ
ഓമനത്തിങ്കൾ പൂക്കുന്ന നേരം
ഓടക്കുഴൽ നിസ്വനം
നീയില്ലയെങ്കിൽ എന്തിനീ ജന്മം
തരികില്ലയോ സാന്ത്വനം
മാനസനാഥാ കാർമുകിൽ വർണ്ണാ
മഞ്ജുളയെ മറന്നോ
കാളിന്ദിതീരെ നിൻ മുഖബിംബം
കാതരേ ഞാൻ തിരഞ്ഞു
രാപ്പടിപ്പക്ഷീ ഇതിലെ പറന്നു വാ
താരാട്ടിൻ ഈണം കാതിൽ പകർന്നു താ

പഞ്ചമിത്തിങ്കൾ അരികത്തു വന്നെൻ
പരിഭവങ്ങൾ ചൊല്ലിയോ
ആ.. രോഹിണി നാളിൽ മോതിരം മാറാൻ
രാത്രിക്കു നീ മറന്നോ
മാളികമേലേ ജാലകശീല മാറ്റിടുമ്പോൾ കൊതിച്ചു
ശാരദപൗർണ്ണമി രാവു തീരും വരെ
ശയ്യയിൽ ഞാൻ നിനച്ചു
(രാപ്പടിപ്പക്ഷീ ....)

rāppaḍippakṣī idilĕ paṟannu vā
tārāṭṭin īṇaṁ kādil pagarnnu tā
anurāgappuḻa tan dīrĕ
avaḽĕyuṁ teḍi teḍi
ā..ā..ā...
rāppaḍippakṣī idilĕ paṟannu vā
tārāṭṭin īṇaṁ kādil pagarnnu tā
anurāgappuḻa tan dīrĕ
avanĕyuṁ teḍi teḍi..

ā...ā..ā.ā
omanattiṅgaḽ pūkkunna neraṁ
oḍakkuḻal nisvanaṁ
nīyillayĕṅgil ĕndinī janmaṁ
tarigillayo sāndvanaṁ
mānasanāthā kārmugil varṇṇā
mañjuḽayĕ maṟanno
kāḽindidīrĕ nin mukhabiṁbaṁ
kādare ñān diraññu
rāppaḍippakṣī idilĕ paṟannu vā
tārāṭṭin īṇaṁ kādil pagarnnu tā

pañjamittiṅgaḽ arigattu vannĕn
paribhavaṅṅaḽ sŏlliyo
ā.. rohiṇi nāḽil modiraṁ māṟān
rātrikku nī maṟanno
māḽigamele jālagaśīla māṭriḍumboḽ kŏdiccu
śāradabaurṇṇami rāvu tīruṁ varĕ
śayyayil ñān ninaccu
(rāppaḍippakṣī ....)