രാക്കൂടു തട്ടി തകർത്തോടുന്ന പുലികളും
പൂപ്പാടു പേടിച്ചൊളിച്ചോടുന്നൊരെലികളും
കിനാവു തുന്നി കുരുക്കിട്ടൊരീ കെണിയിൽ വീണും...
സ്വയം തീർക്കുമീ കൊലച്ചോറിനാൽ സദ്യയുണ്ടും
വെറുതേ...വെറുതേ...ഇരുളിൻ പൊരുളായ്
നരതതികൾ പിടയും ഇവിടെ വിധിയിതരുളിയ-
ശനിശാപ ജന്മദോഷം....
(രാക്കൂടു....)
ആളുന്ന തീക്കളി തകൃതി തേടുന്ന
ചടുല മൃദുല ശലഭം
മോഹിച്ചു പാറി വന്നെത്തിയീ
നോവിൻ ചിറകു തിരയുമഭയം
ഒരു കിനാവിന്റെ തടവിലാളുന്നു താരങ്ങൾ
മഴനിലാവിന്റെ കുളിരാളുന്നു ജാലങ്ങൾ
വിരുന്നിനും ഒരുങ്ങിനും ഉണർവ്വിനും ഉറക്കിനും
ഒരുതരി സ്വപ്നം പതിച്ചുകാട്ടിക്കൊതിച്ചുനീട്ടിത്തിരിച്ചു പോയ്...
(രാക്കൂടു....)
കാട്ടിന്റെ കൂട്ടിലെ പറവയായ് പാറി
അലസമലസം ഉണരാം....
ദാഹിച്ച പാനപാത്രങ്ങളിൽ ജന്മ-
ദുരിത വ്യഥകൾ നുരയാം....
ഒരു കിനാവിന്റെ കതിരു നീട്ടുന്നു യാമങ്ങൾ
നിധികൾ കാക്കുന്നൊരുലകമാകുന്നു മോഹങ്ങൾ
മദിക്കുമീ തമസ്സുകൾ മരിച്ചൊരീ മനസ്സുകൾ
ഒരുതരി വർണ്ണം തുറന്നുകാട്ടിപ്പകർന്നുനീട്ടിപ്പൊലിഞ്ഞു പോയ്...
(രാക്കൂടു....)